ഉപ്പുത്തറ കമ്യൂണിറ്റി സെൻ്ററിൽ അടിയന്തിരമായി അത്യാഹിത വിഭാഗം ആരംഭിക്കണം

   ഇടുക്കി:  ഇടുക്കി ജില്ലയിലെ പീരു മേട് താലൂക്കിലെ തോട്ടം തൊഴിലാളികളുടെ ഏക ആശ്രയമായ ഉപ്പുതറ കമ്യൂണിറ്റി സെൻ്ററിൽ അടിയന്തിരമായി അത്യാഹിത വിഭാഗം ആരംഭിക്കണം . കേരള പ്ലാൻ്റേഷൻ മിഷൻ ചെയർമാൻ ഷിബു . കെ . തമ്പി. 

25 വർഷമായി പൂട്ടിക്കിടക്കുന്നതും തോട്ടം തൊഴിലാളികളും നിരവധി ആദിവാസികളും തോട്ടംതൊഴിലാളികളുംഉള്ള പ്രദേശമാണ് ഉപ്പുതറ പഞ്ചായത്ത്.18 വാർഡുകളുള്ള ഈ പഞ്ചായത്തിൽ 14 വാർഡുകളിലും ആദിവാസി തോട്ടം മേഖല സ്ഥിതി ചെയ്യുന്നു. ഇടുക്കിയിലെ ആദ്യത്തെ ഹോസ്പിറ്റലാണ് ഇവിടെ ഉണ്ടായിരുന്നത്.ഇതിന് ഏകദേശം 76 വർഷത്തോളം പഴക്കമുണ്ട് പി എച്ച് സി ആയിരുന്നപ്പോൾ 6 ഡോക്ടർമാരും ഓപ്പറേഷൻ തീയേറ്റർ അടക്കം ഉണ്ടായിരുന്ന ഇവിടെ പ്രസവവാർഡും ഉണ്ടായിരുന്നു. എന്നാൽ കമ്മ്യൂണിറ്റി സെന്ററായി ഉയർത്തിയപ്പോൾ ഇവിടെ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും കുറവ്  വന്നു. അതുപോലെതന്നെ ആതുര സേവന രംഗത്തുള്ള മറ്റ് സ്റ്റാഫുകളുടെയും കുറവ് നിലവിൽ ഇവിടെയുണ്ട്.ആദിവാസി തോട്ടം തൊഴിലാളി മേഖലയിൽ ഉള്ള ജനത തിങ്ങിപ്പാർക്കുന്ന ഇവിടെ അടിയന്തരമായി ഫിസിഷൻ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സേവനവും അത്യാഹിതവിഭാഗം ഉൾപ്പെടെയുള്ള മറ്റു മേഖലകളുടെയും സേവനവും അനിവാര്യമായതിനാൽ ആയത് എത്രയും വേഗം നടപ്പാക്കാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ശ്രീ ഷിബു തമ്പി ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.

റിപ്പോർട്ടർ:  സാജു തറനിലം


Comment As:

Comment (0)