ക്ഷയരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

      കാലടി: ശ്രീമൂലരം  ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെയും ജില്ല മെഡിക്കൽ വിഭാഗത്തിന്റെയും നേതൃത്വത്തിൽ ക്ഷയരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. 13, 14, 15 വാർഡുകൾക്ക്  വേണ്ടി സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പതിമൂന്നാം വാർഡിലെ മസ്ജിദ് തൗഹീദ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നൂതനമായ എ ഐ സംവിധാനം ഉപയോഗിച്ച് രോഗനിർണയം നടത്തുന്നതിനുള്ള നവീകരിച്ച ഉപകരണങ്ങളോടുകൂടിയും എല്ലാവിധ മെഡിക്കൽ സന്നഹങ്ങളോടെയുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോവിഡ് കാലഘട്ടത്തിനുശേഷം കുറേക്കാലമായി ഇല്ലാതിരുന്ന പലവിധ രോഗങ്ങളും പൊതുജനങ്ങൾക്കിടയിൽ കണ്ടുവരുന്ന സാഹചര്യമുണ്ടെന്നും ആയതിന്റെ വ്യാപനം തടയുന്നതിന് ഇതുപോലെയുള്ള നവീന മെഡിക്കൽ ക്യാമ്പുകൾ വലിയതോതിൽ സഹായിക്കുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പതിമൂന്നാം വാർഡ് മെമ്പർ കെ പി ബിജു, പതിനാലാം വാർഡ് മെമ്പർ സി പി മുഹമ്മദ്, പതിനഞ്ചാം വാർഡ് മെമ്പർ കെ പി സുകുമാരൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ജില്ല ഹെൽത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ബാബു ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ,സന്നദ്ധ പ്രവർത്തകരായ റഷീദ്, ഷാനവാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വൻ ജനപങ്കാളിത്തമാണ് ക്യാമ്പിൽ ഉണ്ടായത്


Comment As:

Comment (0)