അങ്കമാലി എരുമേലി റെയിൽവേയുടെ പുതിക്കിയ എസ്റ്റിമേറ്റിന് അനുമതിക്കും പുനരാംരംഭിക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്സ് എ.പിമാർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നല്കി.

                            അങ്കമാലി -എരുമേലി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്നും പദ്ധതി നിർമ്മാണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട്  ബെന്നി  ബഹനാൻ  ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി  എന്നിവർ ചേർന്ന് കേന്ദ്ര റെയിൽവേ മന്ത്രി ആശ്വിനി വൈഷ്ണവിന് നിവേദനം നൽകി. 

സംസ്ഥാന സർക്കാർ അങ്കമാലി - എരുമേലി റെയിൽവേയൂടെ പകുതി ചിലവ് വഹിക്കാമെന്ന് സർക്കാർ ഉത്തരവ് വഴിയും കത്ത് വഴിയും മൂന്ന് തവണ കേന്ദ്ര റെയിൽവേ മന്ത്രിയെ അറിയിച്ചിട്ടും അനിശ്ചിതത്വം തുടരുകയാണെന്ന് മന്ത്രിയെ ധരിപ്പിച്ചു.

സംസ്ഥാന സർക്കാർ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാത്തത് കൊണ്ടാണ്   അങ്കമാലി -ശബരി റെയിൽവേ പദ്ധതിയൂടെ നിർമ്മാണം അനിശ്ചിതത്തിൽ തുടരുന്നത് എന്നാണ് റെയിൽവേ മന്ത്രി ഞങ്ങളെ അറിയിച്ചത്.

അങ്കമാലി -എരുമേലി നിർമ്മാണത്തെ കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളെയും എം പി മാരെയും പങ്കെടുപ്പിച്ചു മീറ്റിംഗ് വിളിച്ചു ചേർക്കാമെന്ന്  ഞങ്ങൾക്ക്  റെയിൽവേ മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.


Comment As:

Comment (0)