മുല്ലപ്പെരിയാർ അണക്കെട്ടിനായി കേന്ദ്രസർക്കാർ ഇടപെടണം .ഇന്ത്യൻ ആൻ്റി കറപ്ഷൻ മിഷൻ

*മുല്ലപ്പെരിയാർ അണക്കെട്ടിനായി കേന്ദ്രസർക്കാർ ഇടപെടണം.

   *ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ* 
        അപകടാവസ്ഥയിലായ മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയ അണക്കെട്ട് നിർമ്മിക്കുവാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിന്റെ കാരണം പറഞ്ഞ് 
അണക്കെട്ടിന്റെ നിർമ്മാണം കൊണ്ടുപോകുന്നത് കേരളത്തിലെ ജനങ്ങളോടുള്ള അനീതിയാണെന്നും കേരളത്തിന് സുരക്ഷ,തമിഴ്നാടിന് വെള്ളം എന്ന തീരുമാനത്തിൽ അടിയന്തി ര ഇടപെടലായി കേന്ദ്രസർക്കാർ തയ്യാറാകണമെന്നും സംസ്ഥാന നേതൃത്വ  മീറ്റിംഗ്  ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് ഷിബു കെ തമ്പി അധ്യക്ഷത വഹിച്ചു 
      ദേശീയ പ്രസിഡണ്ട് അഡ്വ.ഡോ.രാജീവ് രാജധാ നി ഉദ്ഘാടനം ചെയ്തു. ദേശീയ ചെയർമാൻ ഡോ.പി ആർ വി നായർ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ സംസ്ഥാന ഭാരവാഹികളായ ഉണ്ണികൃഷ്ണൻ ചോലയിൽ. എൻ. ആർ ജി പിള്ള.  കെ.പി  ചന്ദ്രൻ,സംസ്ഥാന  സെക്രട്ടറി.പി. ടി  ശ്രീകുമാർ, മോഹനൻ ഐസക്.പി ആർ വിനയൻ.ഇ.മനീഷ്, എ എം റെജിമോൻ. കെ സന്തോഷ്. തോമസ് വൈദ്യൻ.എ ആത്മാനന്ദൻ അഡ്വാ സ്മിത. രാജു ചേർത്തല. സുജിത് മണ്ണൂർകാവ്, അഡ്വ.അനിൽകുമാർ,എന്നിവർ പ്രസംഗിച്ചു. കേരളത്തിന്റെ ആവശ്യമുന്നയിച്ചു കൊണ്ട് സുപ്രീംകോടതി യിൽ കേസ് ഫയൽ  ചെയ്യുവാനും യോഗം തീരുമാനിച്ചു
                  റിപ്പോർട്ടർ:  സാജു തറനിലം


Comment As:

Comment (0)