കേരള സാഹിത്യ അക്കാദമി യുടെ 2023 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മികച്ച നോവൽ :  ഹരിത സാവിത്രി എഴുതിയ 'സിൻ'

. മികച്ച കവിത : കല്പറ്റ നാരായണന്റെ തിരഞ്ഞെടുത്ത കവിതകൾ

 മികച്ച ചെറുകഥ: എൻ.രാജൻ എഴുതിയ 'ഉദയ ആർട്സ് ക്ലബ്'


അക്കാദമിയുടെ വിശിഷ്ടാംഗത്വം സി.എൽ ജോസ്, എം.ആർ രാഘവ വാര്യർ എന്നിവർക്ക് .

 

 

 

 


തൃശൂർ: 

 

കേരള സാഹിത്യ അക്കാദമിയുടെ 2023 വർഷത്തിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 

മികച്ച നോവലിനുള്ള പുരസ്കാരം ഹരിത സാവിത്രി എഴുതിയ 'സിൻ' സ്വന്തമാക്കി. മികച്ച കവിതായ്ക്കുള്ള പുരസ്കാരം കല്പറ്റ നാരായണന്റെ തിരഞ്ഞെടുത്ത കവിതകൾ സ്വന്തമാക്കി. ചെറുകഥ എൻ.രാജൻ എഴുതിയ 'ഉദയ ആർട്സ് ക്ലബ്' നേടി. ബാലസാഹിത്യത്തിനുള്ള പുരസ്കാരം ഗ്രേസിയുടെ 'പെൺകുട്ടിയും കൂട്ടരും' നേടി.

മികച്ച യാത്രാവിവരണം നന്ദിനി മേനോൻ എഴുതിയ 'ആംചൊ ബസ്തര്‍' നേടി. ഇന്ത്യയിലെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസി മേഖലയായ ബസ്തറിലൂടെ നടത്തിയ യാത്രകളുടെ വിവരണമാണ് ആംചൊ ബസ്തര്‍.

അക്കാദമിയുടെ വിശിഷ്ടാംഗത്വം സി.എൽ ജോസ്, എം.ആർ രാഘവ
വാര്യർ എന്നിവർ നേടി. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം കെ.വി കുമാരൻ, പ്രേമാ ജയകുമാർ പി.കെ. ഗോപി, എം. രാഘവൻ, രാജൻ തിരുവോത്ത്, ബക്കളം ദാമോദരൻ എന്നിവർ നേടി.

 

 *മറ്റു പുരസ്കാരങ്ങൾ* 


നാടകം: 
ഇ ഫോർ ഈഡിപ്പസ്- ഗിരീഷ് പി.സി.പാലം 


സാഹിത്യ വിമർശനം: ഭൂപടം തലതിരിക്കുമ്പോൾ- പി. പവിത്രൻ


വൈജ്ഞാനിക സാഹിത്യം: ഇന്ത്യയെ വീണ്ടെടുക്കൽ- ബി.രാജീവൻ


ജീവിചരിത്രം/ആത്മകഥ: ഒരന്വേഷണത്തിന്റെ കഥ- കെ.വേണുഗോപാൽ


ഹാസ്യ സാഹിത്യം: വാരനാടൻ കഥകൾ- സുനീഷ് വാരനാട്

സി.ബി.കുമാർ അവാർഡ് (ഉപന്യാസം): മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും- കെ.സി.നാരായണൻ


യുവകവിതാ അവാർഡ്: പെണ്ണപ്പൻ- ആദി

 കെ.ആർ.നമ്പൂതിരി അവാർഡ് (വൈദികസാഹിത്യം): തഥാഗതൻ- കെ.എൻ.ഗണേശ്


ജി.എൻ.പിളള അവാർഡ് (വൈജ്ഞാനികസാഹിത്യം): ഇസ്ലാമിക ഫെമിനിസം- ഉമ്മുൽ ഫായിസ്


ഗീതാ ഹിരണ്യൻ അവാർഡ് (ചെറുകഥ): ഇന്ത്യൻ പൂച്ച- സുനു.എ.വി.


പ്രൊഫ.എം.അച്യുതൻ എൻഡോവ്മെന്റ് അവാർഡ്: (സാഹിത്യവിമർശനം) അനുഭവങ്ങൾ അടയാളങ്ങൾ ഒ.കെ.സന്തോഷ്


തുഞ്ചൻ സ്മ‌ാരക പ്രബന്ധമത്സരം: സീത - എഴുത്തച്ഛന്റെയും വാല്മീകിയുടെയും കുമാരനാശാന്റെയും- പ്രവീൺ കെ.ടി


വിവർത്തനം: കഥാകാദികെ- എഎം.ശ്രീധരൻ


Comment As:

Comment (0)