അവശ കലാകാരൻമാരെ സർക്കാർ സംരക്ഷിക്കണം എൻ സി പി (എസ്) ദേശീയ കലാസംസ്കൃതി

.

 അങ്കമാലി: സാമൂഹിക തിൻമകൾക്കെതിരെ പോരാടുന്നവരാണ് കലാകാരൻമാർ എന്നാൽ അവർക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല.സാമ്പത്തികമായി അവശത അനുഭവിക്കുന്ന നിരവധി കലാകാരൻമാർ സമൂഹത്തിലുണ്ട് അവരുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുണമെന്ന് ദേശീയ കലാസംസ്കൃതി സംസഥാന കൺവൻഷൻ ആവശ്യപ്പെട്ടു. എൻ സി പി(എസ്) സംസ്ഥാന ട്രഷറർ പി ജെ കുഞ്ഞുമോൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.കലാസം സ്കൃതി സംസ്ഥാന ചെയർമാൻ മമ്മി സെഞ്ച്വറി അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത കലാകാരൻ ശ്രീമൂലനഗരം മോഹൻ കലാകാരൻമാർക്ക് ക്ലാസ് നയിച്ചു.വിവിധ മേഖലകളിൽ കഴിവു തെളിയിച്ച കലാകാരൻമാരെ യോഗത്തിൽ വച്ച് ആദരിച്ചു എൻസിപി (എസ്)സംസ്ഥാന ജനറൽ സെക്രട്ടറി  വി ജി രവീന്ദ്രൻ, സെക്രട്ടറി  മുരളി പുത്തൻവേലി, ജില്ല പ്രസിഡന്റ്  ടി പി അബ്ദുൾ അസ്സീസ്,  കെ ചന്ദ്രശേഖരൻ, ജില്ലാ  ഭാരവാഹികൾ ആയ എം എം അശോകൻ, റെജി ഇല്ലിക്കപറമ്പിൽ അബ്ദുൾ ഖാദർ, ജോർജ് പോരോത്താൻ, എം കെ രാജീവ്, സനൽ മൂലൻകുടി കലാസംസ്കൃതി സംസ്ഥാന ഭാരവാഹികൾ ആയ മനോജ് കടമ്പാട്ട്, സെബി ജ്ഞാറക്കൽ, സൽജിത്ത് എന്നിവർ സംസാരിച്ചു.


Comment As:

Comment (0)