അങ്കമാലി നിയോജക മണ്ഡലം പ്രസിഡൻ്റായിരുന്ന നാൽപ്പാടൻ കോൺഗ്രസ് എസ് ൽ നിന്നും രാജിവച്ചു.
അങ്കമാലി: കോൺഗ്രസ് എസ് അങ്കമാലി നിയോജക മണ്ഡലം പ്രസിഡൻ്റായിരുന്ന ശ്രീ മനോജ് നാൽപ്പാടന്റെ നേതൃത്വത്തിൽ പ്രവർത്തകർ രാജിവെച്ച് കേരള കോൺഗ്രസ് ബി യിൽ ചേർന്നു. മനോജ് നാൽല്പാടനെ പാർട്ടിയുടെ ജില്ല പ്രസിഡന്റ് ഷാൾ അണിയിച് പാർട്ടിയിലേക്ക് സ്വീകരിച്ചപ്പോൾ...,,
അങ്കമാലി PWD റെസ്റ്റ് ഹൗസിൽ മനോജ് നാൽപ്പാടന്റെ അധ്യക്ഷതയിൽ ചേർന്ന അങ്കമാലി നിയോജക മണ്ഡലം യോഗം പാർട്ടി ജില്ല പ്രസിഡന്റ് ആദരണീയനായ അഡ്വ പി കെ രാഘവൻ സർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി വി ടി വിനീത് മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന നേതാവും ആലുവ നിയോജക മണ്ഡലം പ്രസിഡന്റുമായ ചാക്കോ മാർഷൽ,അശോക് കുമാർ, ടി കെ തങ്കപ്പൻ, ബിനീഷ് തോബ്രാക്കുടി,വിഷ്ണു മുണ്ടയ്ക്കൽ ദേവാനന്ദൻ,അനന്തുകൃഷ്ണൻ മുണ്ടയ്ക്കൽ, പ്രസാദ് മുണ്ടയ്ക്കൽ,അനീഷ് നീലീശ്വരം, സോണി തോട്ടങ്കര, ഡിബിൻ ബ്ലായി, സേതു T. S, അജിത്ത് M .S, അഖിൽ വിഷ്ണു, രതീഷ് M .S , സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു



