എലിപ്പനി ബോധവത്കരണ ക്ലാസ്സ് നടത്തി
ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ എലിപ്പനി ബോധവൽക്കരണ ക്ലാസ് നടത്തി
ശ്രീമൂലനഗരം: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിന്റെയും ചൊവ്വര കുടുംബരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ എലിപ്പനി ബോധവൽക്കരണ ക്ലാസും ക്ഷയരോഗ നിർമാർജ്ജന പരിപാടിയും നടത്തി. കെ. എച്ച്. ഹംസ മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി. എം. ഷംസുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിൽവി ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം, മുൻ പ്രസിഡന്റ് കെ. സി. മാർട്ടിൻ, വാർഡ് മെമ്പർമാരായ സി. പി. മുഹമ്മദ്, പി. കെ. ബിജു, കെ. പി. അനൂപ്, മെഡിക്കൽ ഓഫീസർ ഗ്ലെൺസൺ, സി. ഡി. എസ്. ചെയർപേഴ്സൺ നന്ദിനി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പെടുന്ന ആരോഗ്യ വിഭാഗം പ്രവർത്തകർ ക്ലാസുകൾ നയിച്ചു. ക്ഷയരോഗ നിർമാർജ്ജനത്തിനായി നിരവധി പ്രവർത്തനങ്ങൾ നിലവിൽ പഞ്ചായത്ത് നടത്തിവരുന്നുണ്ട്. അടുത്ത മാസത്തോടെ പഞ്ചായത്തിനെ ക്ഷയരോഗ വിമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുവാൻ സാധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.



