നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മീഡിയിൽ ഇടിച്ചു മറിഞ്ഞു
189
അങ്കമാലി - ആലുവ ദേശീയപാതയിൽ കരിയാട് വളവിന് സമീപം നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ മീഡിയയിൽ ഇടിച്ചു മറിഞ്ഞു :
ഇന്ന് രാവിലെ 7 മണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്. പച്ചക്കറിയുമായിപോയ തമിഴ്നാട് രജിസ്ട്രേഷനുള്ള പിക്കപ്പാണ് അപകടത്തിൽപ്പെട്ടത് :
ഡ്രൈവർ നിസാരപരിക്കുകളുടെ അത്ഭുതകരമായി രക്ഷപ്പെട്ടു
മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ടാണ് പിക്കപ്പ് മീഡിയനിലെ പോസ്റ്റും ഇടിച്ച് തകർത്ത് മറിഞ്ഞത്
അപകടത്തെ തുടർന്ന് അരമണിക്കൂറോളം ദേശീയപാതയുടെ ഒരു ഭാഗത്ത് ഗതാഗതകുരുക്കും അനുഭവപ്പെട്ടു
ഹൈവേ പോലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി



