എച്ച് വി എ സി ആർ എംപ്ലോയിസ് ഒമ്പതാമത് എറണാകുളം ജില്ലാ സമ്മേളനം നടന്നു.

HVACR എംപ്ലോയീസ് അസോസിയേഷൻ 
ഒമ്പതാമ്പത് എറണാകുളം ജില്ലാ സമ്മേളനം പറവൂർ ഗേറ്റ് വേ റെസിഡൻസിയിൽ വെച്ച് നടന്നു.
സമ്മേളനം മുനമ്പം dysp ശ്രീ എം കെ മുരളി ഉദ്ഘാടനം ചെയ്തു, എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീ.സിബിൻ ബേബി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന തലത്തിൽ നാലായിരത്തിലധികം തൊഴിലാളിളുമായി സംസ്ഥാനത്തുടനീളം സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിച്ചുകൊണ്ട്  ഏസി റെഫ്രിജറേഷൻ രംഗത്ത് പ്രവർത്തിച്ചുവരുന്ന സ്വതന്ത്ര ട്രേഡ് യൂണിയനാണ് HVACREA. 
എറണാകുളം ജില്ലാ വാർഷീക സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ശ്രീ. ശിവകുമാർ എൻ, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ മനോജ് കെ ആർ,കേരള ഇലക്ട്രിക്കൽ വയർമെൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസ്സോസിയേഷൻ ജില്ലാ പ്രസിഡന്റ് ശ്രീ.ബാബു കെ എ, സെക്രട്ടറി ശ്രീ.സൈഫുദീൻ മുതിരക്കാല, എച് വി ഏ സി ആർ എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ.സൈമൺ എം വി,ട്രഷറർ ശ്രീ മെൽബിൻ കെ എ, വൈസ് പ്രസിഡന്റ് ശ്രീ ബേബി ടി യു, വിവിധ താലൂക്ക് പ്രസിഡന്റ്മാരായ പീറ്റർ കെ എ, ജെയിംസ് പി ജെ, റിജു വർഗീസ്, റഹിം എം കെ, പ്രിൻസൻ എം ജെ, പറവൂർ താലൂക് സെക്രട്ടറി കബീർ എം എ തുടങ്ങിയവർ സംസാരിച്ചു. ജില്ലാകമ്മിറ്റി അംഗങ്ങളായ ശ്രീ.സജു മോൻ വി പി,ശ്രീ ജിസൻ എം ജെ തുടങ്ങിയവർ സമ്മേളന നടപടികക്ക്  നേതൃത്വം നൽകി.

           റിപ്പോർട്ടർ:  സാജു തറനിലം 


Comment As:

Comment (0)