ലഹരി വിരുദ്ധ സംസ്ഥാന തല നേതൃയോഗം ആലുവയിൽ നടന്നു.
ആലുവ. :ലഹരി കേസുകളിൽ പ്രത്യേക കോടതിയുണ്ടാക്കി ആറ് മാസത്തിനുള്ളിൽ ശിക്ഷിക്കപ്പെടാവുന്ന സാഹചര്യം ഉണ്ടാക്കണമെന്ന് മദ്യവിമോചനസമര സമിതി സംസ്ഥാന തലത്തിൽ നടത്തിയ ഏകദിന ലഹരിവിരുദ്ധ നേതൃസംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു.
ആലുവ പിഡബ്ലിയുഡി റെസ്റ്റ് ഹൗസിൽ നടന്ന സംഗമം സമിതി സംസ്ഥാന ചെയർമാൻ അഡ്വ ടി ശരത്ച്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
വർക്കിംഗ് ചെയർമാൻ ശ്രീ സി ഐ അബ്ദുൾ ജബ്ബാർ അദ്ധ്യക്ഷനായിരുന്നു.
മദ്യത്തെ മാറ്റിനിർത്തിക്കൊണ്ട് ലഹരിവിമുക്ത കേരളത്തിനായി സർക്കാർ നടത്തുന്ന പ്രചാരണം ആത്മാർത്ഥമില്ലാത്തതാണെന്ന് നേതൃസംഗമം വിലയിരുത്തി. ലഹരിവസ്തുക്കളുടെ വ്യാപനത്തിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് സംഗമം ആരോപിച്ചു.
ജനറൽ കൺവീനർ ഇ എ ജോസഫ്, വൈസ് ചെയർമാൻ അഡ്വ ചാർളി പോൾ കൺവീനർമാരായ എ അബ്ദുൾ റഷീദ്, ബദറുദ്ദീൻ ഗുരുവായൂർ, പി എസ് ബാജിലാൽ, അഡ്വ ഉദയകുമാർ, ഇ പി വർഗീസ്, കെ കെ വിജയൻ, പോൾ ചെവിടൻ, ശശി നെട്ടിശ്ശേരി, വർഗീസ് കെ ജി, മഞ്ജുഷ കെ എ, എന്നിവർ പ്രസംഗിച്ചു.



