അനധികൃത സ്ഥാപനത്തിന്റെ ഗുണ്ടായിസം

 

     അങ്കമാലി:മൂക്കന്നൂർ റേഷൻകട കവലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സുരക്ഷ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിന്റെ പ്രവർത്തനം സമീപ വാസികളുടെ സ്വസ്ഥത കെടുത്തുന്നു. ശബ്ദ മലിനീകരണവും വായു മലിനീകരണവും കൊണ്ട് നാട്ടുകാർ കഷ്ടപ്പെടുകയാണ്. മഴ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയിരിക്കുന്നത് അധികൃതരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ച സമീപത്തെ കടയുടമയെ മേൽ പറഞ്ഞ സ്ഥാപനത്തിന്റെ മാനേജരും , അയാളുടെ ഗുണ്ടകളും ചേർന്ന് കടയിൽ കയറി മർദ്ദിക്കുകയും കട അലങ്കോലപ്പെടുത്തുകയും ചെയ്തു. കടയുടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയുമയുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരുന്നു. ഇന്ന് രാവിലെ നാട്ടുകാരുടെ നേതൃത്വത്തിൽ  നാട്ടുകാർക്ക് ശല്യമുണ്ടാക്കുന്നതും അന്തരീക്ഷ മലിനീകരണം നടത്തുന്നതും ആയ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുക .... കമ്പനി മാനേജരുടെ ഗുണ്ടാ യിസം അവസാനിപ്പിക്കുക .....എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 
കമ്പനിയ്ക്കു മുമ്പിൽ പ്രതിഷേധിച്ചു ........പോലീസ് ഇടപെട്ട് സ്ഥാപനത്തിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തി വച്ചു. ജനജീവിതത്തെ ദുസ്സഹമാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ  അവസാനിപ്പിക്കാൻ ബന്ധപ്പെട്ട അധികാരികൾ  ശ്രമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു ........


Comment As:

Comment (0)