ക്രീം പെട്ടികളിൽ കൂടി സ്വർണ്ണക്കടത്ത്

നെടുമ്പാശ്ശേരി :കൊച്ചി അന്താരാഷ്ട്ര വിമാന താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിച്ച 640  .39 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം പിടികൂടി . ക്യൂ ആർ 516 വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തിയ കണ്ണൂർ സ്വദേശിനിയായ ജോസിയാണ് സ്വർണ്ണം അനധികൃതമായി കടത്തുവാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത് . പരിശോധനകൾ പൂർത്തീകരിച്ച് പുറത്തേയ്ക്ക് കടക്കുവാൻ ശ്രമിച്ച യാത്രക്കാരിയെ ഗ്രീൻ ചാനലിൽ വെച്ച് തന്നെ തടഞ്ഞ് ചെക്ക് ഇൻ ബഗേജ് പരിശോധിച്ചപ്പോഴാണ് 34 . 65 ലക്ഷം വിലവരുന്ന സ്വർണ്ണം കണ്ടെത്തിയത് സ്വർണ്ണവളകളാക്കി       നിവിയ ക്രീം പെട്ടികളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കണ്ടെത്തിയത് .ഇറ്റലിയിൽ നിന്നും ദോഹ വഴി കൊച്ചിയിൽ എത്തിയ യാത്രക്കാരി എവിടെ വെച്ചാണ് സ്വർണ്ണം വിമാനത്തിൽ കയറ്റിയതെന്നും ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്നും അറിവായിട്ടില്ല .കേസിൽ കുടുതൽ അന്വോഷണം പുരോഗമിക്കുകയാണ് . ആദ്യകാല ഘട്ടങ്ങളിൽ പുരുഷൻമാർ മാത്രമാണ് സ്വർണ്ണം കടത്തിയിരുന്നതെങ്കിൽ ഇപ്പോൾ സ്ത്രികളെയും സ്വർണ്ണം കടത്തുന്നതിനായി കള്ളക്കടത്ത് സംഘം ഉപയോഗിച്ചു തുടങ്ങി . സ്ത്രികളായ യാത്രക്കാർക്ക് കാര്യമായ പരിശോധനകൾ ഉണ്ടാകില്ലന്ന ധാരണയിലാണ് സ്വർണ്ണ കള്ളക്കടത്തിനായി സ്ത്രീകളെ ഉപയോഗിക്കുവാൻ തുടങ്ങിയത്


Comment As:

Comment (0)