ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ലഹരിക്കെതിരെ ക്യാമ്പയിൻ ശക്തമാക്കുന്നു

ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ലഹരിക്കെതിരെ ക്യാമ്പയിൻ ശക്തമാക്കുന്നു.
-- - ----------------------
സംസ്ഥാനത്ത് അനിയന്ത്രിതമായി വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയും , വിപണനത്തിനെതിരെയും ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ക്യാമ്പയിൻ ശക്തമാക്കുന്നു.
വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും വിപണവും തടയുന്നതിനായി അതിർത്തി ചെക്ക് പോസ്റ്റുകളിൽ പോലീസിന്റെയും , എക്സൈസിന്റേയും സംയുക്ത പരിശോധനകൾ നടത്തി കർശന നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ ആൻറി കറപ്ഷൻ മിഷൻ ഇടുക്കി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.പഞ്ചായത്ത് തലത്തിൽ അടക്കം ജാഗ്രത സമിതികൾ രൂപീകരിച്ചുകൊണ്ട് കേരളം ലഹരിക്കടത്തുകാരുടെ ഹബ്ബായി മാറുന്നതിനെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തവെ സംസ്ഥാന പ്രസിഡണ്ട് ശ്രീ ഷിബു കെ തമ്പി ആവശ്യപ്പെടുകയുണ്ടായി.അഡ്വക്കേറ്റ് ഡോക്ടർ രാജീവ് രാജധാനി യോഗം ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ പ്രസിഡണ്ട് ശ്രീ കെ സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന - ജില്ലാ ഭാരവാഹികളായ സിസ്റ്റർ ശോഭന , സി.എൻ മണി ,അഞ്ജലി ,സുജിത്ത് കുമാർ ,നിഖിൽ ബാബു, വിൽസൻറ്, ശ്രീദേവി,ആശിഷ് തുടങ്ങിയവർ സംസാരിച്ചു. ശ്രീമതി ഗീതാ കുമാരി ,ശ്രീ പി എം സന്തോഷ് എന്നിവർക്ക് മെമ്പർഷിപ്പ് കാർഡുകൾ നൽകിക്കൊണ്ട് പുതിയ മെമ്പർഷിപ്പുകളുടെ വിതരണോത്ഘാടനവും ഇതേ വേദിയിൽ വെച്ച് നടത്തപ്പെട്ടു.
     
    റിപ്പോർട്ടർ:          സാജു തറനിലം              


Comment As:

Comment (0)