ജനകിയ ആരോഗ്യ കേന്ദ്രം ഉൽഘാടനം ചെയ്തു.

ജനകീയ ആരോഗ്യ കേന്ദ്രം ഉൽഘാടനം ചെയ്തു 
'''''''' ''''' ''''' '''' പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ സഹായത്തോടെ 25 ലക്ഷം രൂപ ചിലവിൽ അങ്കമാലി നഗരസഭ ചമ്പന്നൂർ ഇരുപത്തിഎട്ടാം വാർഡിൽ ജനകീയ ആരോഗ്യ കേന്ദ്രം - ഹെൽത്ത് ആൻഡ് വെൽനസ് സെന്റെർ - ചാലക്കുടി എം.പി ബെന്നി ബഹനാൻ ഉൽഘാടനം ചെയ്തു . സൗജന്യ അവശ്യ മരുന്നുകളും രോഗ നിർണ്ണയ സേവനങ്ങളും ഉൾപ്പടെയുള്ള മാതൃ - ശിശു ആരോഗ്യ സേവനങ്ങൾ ഇവിടെ ലഭ്യമാണ് . സാംക്രമികേതര രോഗങ്ങൾ ഉള്ള ആളുകളുടെ വീട്ടുകളിലേയ്ക്ക് ആരോഗ്യ പരിരക്ഷ എത്തിക്കുന്ന സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഈ കേന്ദ്രം വഴി നൽകുന്നു . എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ ഡോക്ടറുടെയും അനുബന്ധ ആരോഗ്യ പ്രവർത്തകരുടെയും സേവനങ്ങൾ ഇവിടെ ലഭ്യമാണ് . നഗരസഭ ചെയർമാൻ മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ച ഉൽഘാടന യോഗത്തിൽ അങ്കമാലി എം എൽ എ റോജി എം ജോൺ മുഖ്യ പ്രഭാഷണം നടത്തി . നഗരസഭ വൈസ് ചെയർ പേഴ്സൺ റീത്ത പോൾ , സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സാജു നെടുങ്ങാടൻ , ബാസ്റ്റിൻ ഡി പാറക്കൽ , ലിസ്സി പോളി , റോസിലി തോമസ് മുൻ ചെയർമാൻ ഷിയോ പോൾ , എൽഡിഎഫ് പാർലമെന്റെറി പാർട്ടി ലീഡർ ടി വൈ ഏല്യാസ് ബിജെപി പാർലമെന്റെറി പാർട്ടി ലീഡർ എ വി രഘു , കൗൺസിലർമാരായ ഷൈനി മാർട്ടിൻ , മനു നാരായണൻ , സിനി മനോജ് , ജിത ഷിജോയ്‌ , ജാൻസി അരീയ്ക്കൽ , പോൾ ജോവർ , സന്ദീപ് ശങ്കർ , ഹെൽത്ത് സൂപ്പർവൈസർ എ വി സാബു , നഗരസഭാ സെക്രട്ടറി എം എസ് ശ്രീരാഗ് എന്നിവർ പ്രസംഗിച്ചു


Comment As:

Comment (0)