ഓസക്കയിൽ ലോക ടൂറിസം ദിനം ആഘോഷിച്ചു.
അങ്കമാലി : ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ട്രാവല്‍ മാനേജ്മെന്റ് കമ്പനിയായ ഒസാക്ക ഗ്രൂപ്പ് അങ്കമാലി കോര്‍പ്പറേറ്റ് ഓഫീസില്‍ ലോക ടൂറിസം ദിനം ആഘോഷിച്ചു. അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ കോമണ്‍ വെല്‍ത്ത് ട്രേഡ് കമ്മീഷണര്‍ ഡോ.വര്‍ഗീസ് മൂലന് ചടങ്ങില്‍ വിശിഷ്ടഥിതിയായി സംസാരിച്ചു. ഒസാക്ക ഗ്രൂപ്പ് ചെയര്മാന് ഡോ.പി.ബി.ബോസ്, ടൂറിസം വ്യവസായത്തോടുള്ള കമ്പനിയുടെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടി അധ്യക്ഷ പ്രസംഗം നടത്തി. ചടങ്ങില്‍ കമ്പനി രണ്ടു പുതിയ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ പുതിയ ബിരുദധാരികള്‍ക്കായി ഒരു ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം, ഇന്ന് നമ്മുടെ പല യൂണിവേഴ്സിറ്റികളും ബിവോക്ക് എന്ന കോഴ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിന്റെ തന്നെ പിജി കോഴ്സുകളുണ്ട്. കുട്ടികള്‍ക്ക് ഈ കോഴ്സ് കഴിഞ്ഞാല്‍ എവിടെ, എങ്ങനെ ജോലി ചെയ്യണം എന്നറിയാന്‍ പാടില്ലാത്തൊരു അവസ്ഥയാണ്. ഇങ്ങനെയുള്ള കുട്ടികള്‍ക്ക് ദ ഫിറ്റ് ഫോര്‍ ജോബ് എന്ന ആശയം വച്ച് മൂന്ന് മാസമോ അല്ലങ്കില്‍ മൂന്നു മാസം മുതല്‍ ആറു മാസം വരെ നീണ്ടു നില്ക്കുന്നതോ ആയ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം കൊണ്ടു വരുന്നുണ്ട്. വളര്‍ന്നുവരുന്ന തലമുറയെ ടൂറിസം മേഖലയിലേക്ക് കൂടുതലായി ആകര്‍ഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ടൂറിസത്തിന്റെ ഭാഗമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് കൊച്ചിയില്‍ സിറ്റി ടൂര്‍ എന്നൊരു ആശയമാണ്. കൊച്ചിയിലെ പ്രധാന ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍, ഫൈവ്സ്റ്റാര്‍ ഹോട്ടലുകളെ കോര്‍ത്തിണക്കിയുള്ള പദ്ധതിയാണിത്. എല്ലാ ദിവസവും നിശ്ചിത സമയത്ത് ഒരു വാഹനം ഈ ഹോട്ടലുകളില്‍ വരികയും ഇവിടെയുള്ള ടൂറിസ്റ്റുകളെ കൂട്ടി കൊണ്ടുപോയി അഞ്ച് മണിക്കൂറോളം വിവിധ സ്ഥലങ്ങള്‍ കാണിക്കുന്നതുമാണ് സിറ്റി ടൂര്‍ പ്രോഗ്രാം സിറ്റി ടൂര്‍ പാക്കേജില്‍ ഇവിടുത്തെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും പ്രധാന ടൂറിസം കേന്ദ്രങ്ങളുമൊക്കെ കണ്‍കുളിര്‍ക്കെ കാണുന്നതിനും കൊച്ചി കായലിന്റെ മനോഹരമായ സൗന്ദര്യവും നമ്മുടെ പരമ്പരാഗതമായ സംസ്കാരങ്ങളും ഫുഡ് കോര്‍ട്ടുകളിലെ രുചി വൈഭവങ്ങളുമൊക്കെ ആവോളം ആസ്വദിക്കുന്നതിനും സൗകര്യമുണ്ടാകും. അഞ്ചു മണിക്കൂര്‍ ട്രിപ്പില്‍ ഷോപ്പിംഗിനും അവസരമുണ്ട്. ട്രിപ്പ് കഴിഞ്ഞ് ടൂറിസ്റ്റുകളെ അവരവരുടെ ഹോട്ടലുകളില്‍ ഡ്രോപ് ചെയ്യും. കേരളത്തിനു പുറത്ത് പ്രധാന നഗരങ്ങളിലൊക്കെ ഈ ടൂര്‍ പ്രോജക്ട് നിലവിലുണ്ട്. കൊച്ചിയുടെ സിറ്റി ടൂര്‍ ആസ്വദിക്കുകയെന്നത് പലരുടെയും ആഗ്രഹമാണ്. ഈ മേഖലയിലെ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും പ്രൊഫഷണലുകള്‍ക്കും ടൂറിസ്റ്റുകള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ സംരംഭങ്ങള്‍ ലക്ഷ്യമിടുന്നു. നവീകരണത്തിനും മികവിനുമുള്ള ഒസാക്ക ഗ്രൂപ്പിന്റെ പ്രതിബദ്ധത വ്യവസായത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയര്മാന് പറഞ്ഞു. ഡോ.ബിസ്സി ബോസ് ഡയറക്ടര്‍ ഒസാക്ക ഗ്രൂപ്പ കമ്പനി, ഒസാക്ക കമ്പനി മാനേജര്‍ സുനു സുകുമാരന്‍, അനൂപ്.കെ.വി എച്ച്ആര്‍ മാനേജര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.



