മുതിർന്ന മാധ്യമ പ്രവർത്തകൻ യു വിക്രമൻ അന്തരിച്ചു
178
മുതിർന്ന പത്ര പ്രവർത്തകനും, ജനയുഗം മുൻ കോർഡിനേറ്റിംഗ് എഡിറ്ററും, സിപിഐ നേതാവും ആയിരുന്ന യു വിക്രമൻ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള ജേർണലിസ്റ്റ് യൂണിയൻ സ്ഥാപക നേതാവും സംസ്ഥാന പ്രസിഡന്റും, ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ മുൻ വൈസ് പ്രസിഡന്റും, ദേശീയ എക്സിക്യൂട്ടീവ് അംഗവും ആയിരുന്നു. കമ്മ്യൂണിസ്റ്റ് ആചാര്യൻ സി ഉണ്ണിരാജയുടെ മകനാണ്.
മിഷൻ ന്യൂസിന്റെ ആദരാഞ്ജലികൾ



