പ്രഥമ അക്ഷരശ്രീ സാഹിത്യ പുരസ്ക്കാരം വി. ദിലീപിന്
304
കാലടി: ഡോ. ജെ ആൻ്റണി കലാസാംസ്കാരികപഠന കേന്ദ്രത്തിൻ്റെ പ്രഥമ അക്ഷരശ്രീ ചെറുകഥാ പുരസ്കാരം പ്രശസ്ത കഥാകൃത്ത് വി ദിലീപിന്.
'ചാത്തുനമ്പ്യാർ' എന്ന ചെറുകഥാസമാഹാരത്തിനാണ് അവാർഡ്.
15551 രൂപയും പ്രശസ്തി പത്രവുമുൾപ്പെടുന്ന പുരസ്കാരം 17 ന് തിരുവനന്തപുരം കരുംകുളം പുതിയതുറ പഠനകേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി അഡ്വ.ആൻ്റണിരാജു സമ്മാനിക്കും.
തൃശൂർ പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ ജേണലിസം അധ്യാപകനാണ് വി ദിലീപ്.
കാലടി യോർദ്ധാനാപുരം സ്വദേശിയാണ്



