നെടുമ്പാശ്ശേരി വഴി ഇതുവരെ 1289 ഹാജിമാർ തിരിച്ചെത്തി
275
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പാശേരി വിമാനത്താവളം വഴി പോയ ഹാജിമാരിൽ 1289 പേർ ഇതിനകം തിരിച്ചെത്തി. 2841 ഹാജിമാരാണ് വിശുദ്ധ ഹജ്ജ് കർമ്മത്തിനായി ഇക്കുറി നെടുമ്പാശ്ശേരിയിൽ നിന്നും യാത്ര തിരിച്ചത്.
ഇന്നലെ വൈകീട്ട് 7 മണിയോടെ സൗദി എയർലൈൻസിന്റെ എസ് വി 3774 നമ്പർ വിമാനത്തിൽ 295 ഹാജി മാർ തിരിച്ചെത്തിയത്. ഇതിൽ 265 പേരും സ്ത്രീകളായിരുന്നു. ഹജ്ജ് കർമ്മം കഴിഞ്ഞ് തിരിച്ചെത്തിയ ഹാജിമാരെയും ഹജ്ജുമ്മമാരേയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം സഫർ എ കയാൽ, ഹജ്ജ് കമ്മിറ്റി കോ-ഓഡിനേറ്റർ ടി.കെ സലീം അടക്കമുള്ള ഹജ്ജ് കമ്മിറ്റി ഭാരവാഹികളും സെൽ ഓഫീസർമാരും ചേർന്ന് വിമാനത്താവളത്തിൽ റോസാ പുഷ്പങ്ങൾ നൽകി സ്വീകരിച്ചു.



