കലാകൗമുദി ബ്യൂറോ ഉദ്ഘാടനവും ഭൂമി തരം മാറ്റൽസെമിനാറും 17 ന്

 

അങ്കമാലി: കലാകൗമുദി ന്യൂസ്‌ ബ്യൂറോ ഉദ്ഘാടനവും ഭൂമി തരം മാറ്റൽ സെമിനാറും ആഗസ്റ്റ് 17 വ്യാഴം  ഉച്ചകഴിഞ്ഞ് 2 മണിക്ക് അങ്കമാലി റയിൽവേ സ്റ്റേഷൻ ജംഗ്ഷനിലെ ജീ ബീ പാലസിൽ നടക്കും.

       ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട മുഴുവൻ സംശയ നിവാരണത്തിനും പ്രശ്ന പരിഹാരത്തിനും സെമിനാറിൽ  അവസരമൊരുക്കുന്നു.  ഭൂമി തരം മാറ്റുന്നതിന്റെ നടപടി ക്രമങ്ങൾ, ഓൺലൈൻ വഴി അപേക്ഷിക്കുമ്പോൾ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കി കിട്ടാൻ ചെയ്യേണ്ട നടപടികൾ , അകാരണമായി നിരസിച്ച അപേക്ഷകൾ വീണ്ടും പരിഗണിക്കുന്നതിനുമുള്ള   വഴികൾ തുടങ്ങിയവ കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ  അഡ്വ. അവനീഷ് കോയിക്കര  വിശദീകരിക്കും.

     ഭൂവുടമകൾ,  റിയൽ എസ്റ്റേറ്റ് ഏജന്റുമാർ, ആധാരം എഴുത്തുകാർ, ലാൻഡ് സർവെയർമാർ, ആർക്കിടെക്ട്സ്, ബിൽഡേഴ്‌സ്, അഭിഭാഷകർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി ആർക്കും പങ്കെടുക്കാം.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമാണ് പ്രവേശനം. പങ്കെടുക്കാൻ പേരും, വാട്സ്ആപ്പ് നമ്പറും, ഇമെയിൽ ഐഡിയും, തപാൽ വിലാസവും വാട്സ്ആപ്പ് ചെയ്യുക.
9947315453


Comment As:

Comment (0)