ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കറുകുറ്റി യൂണിറ്റ് " ആരോഗ്യപരിപാലനം ഈ കാലഘട്ടത്തിൽ " എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ക്ലാസ്സ് നടത്തി.
കറുകുറ്റി :ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കറുകുറ്റി യൂണിറ്റ് അങ്കമാലി മേഖലയിലെ അഞ്ച് യൂണിറ്റുകളെയും സഹകരിപ്പിച്ചുകൊണ്ട് ഒരു ക്ലാസ്സ് നടത്തുകയുണ്ടായി. ആരോഗ്യ പരിപാലനം ഈ കാലഘട്ടത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കിക്കൊണ്ട് ഷിഹാൻ ബിജു പി ഡി ക്ലാസ്സ് നയിച്ചു. ഫോട്ടോഗ്രാഫിയും കളർ ഗ്രേഡിങ്ങും ഈ കാലഘട്ടത്തിലെ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഒരു ഫോട്ടോഗ്രാഫർ ഏതൊക്കെ വിധത്തിൽ മികച്ച ഫോട്ടോകൾ സമൂഹത്തിന് നൽകാം എന്ന വിഷയത്തെക്കുറിച്ച് ശ്രീ ദിനേശൻ എം ഡി യും, ക്ലാസ്സ് നയിച്ചു. ഈ ക്ലാസ്സിനോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിന്റെ ഉത്ഘാടനം മേഖല പ്രസിഡണ്ട് ശ്രീ ഡേവിസ് പുല്ലൻ നിർവഹിച്ചു. പൊതുസമ്മേളനത്തിന് യൂണിറ്റ് പ്രസിഡണ്ട് ശ്രീ വർഗീസ് പി ജെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിജോ പുല്ലൻ, ട്രഷറർ വിനോദ് കെ വി, യൂണിറ്റ് നിരീക്ഷകൻ ശ്രീ ജിസ് പോൾ എന്നിവർ സംസാരിച്ചു.



