കുഴഞ്ഞുവീണയാൾ ചികിത്സക്കിടെ മരിച്ചു.
216
*അങ്കമാലി : കറുകുറ്റി പാലാട്ടി ചെറിയയുടെ മകൻ തോമസ് (68) കുഴഞ്ഞ് വീണ് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു. 03-07-2023 തിങ്കളാഴ്ച പുലർച്ചെ അപ്പോളോ ഹോസ്പിറ്റലിന് സമീപം സെന്റ് ജോസഫ് പള്ളിയിൽ ദിവ്യബലിയിൽ സംബന്ധിക്കാൻ എത്തിയപ്പോഴാണ് ഇദ്ദേഹം കുഴഞ്ഞ് വീണത്. ഉടൻ തന്നെ അപ്പോളോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ശേഷം മൂക്കന്നൂർ എം എ ജി ജെ ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെ ചികിത്സക്കിടെ 04-07-2023 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു മരണം. സംസ്കാരം 05-07-2023 ബുധനാഴ്ച രാവിലെ 10-ന് കറുകുറ്റി സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ.



