സർവോദയം കുര്യൻഅവാർഡ് : ടി.ആർ ദേവന്
സർവോദയം കുര്യൻ അവാർഡ് : ടി.ആർ.ദേവന്
2023 ലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള സർവോദയം കുര്യൻ അവാർഡ് പ്രഖ്യാപിച്ചു. എറണാകുളത്തു പ്രവർത്തിച്ചു വരുന്ന ഫേസ് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും പ്രസിഡന്റുമായ ടി.ആർ.ദേവൻ ആണ് അവാർഡിന് അർഹനായത്. 24ആം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് ജൂലൈ 16 നു രാവിലെ 9 മണിക്ക് ഞാറക്കൽ പഞ്ചായത്തിന് സമീപമുള്ള സർവോദയം കുര്യന്റെ പ്രതിമയിൽ പുഷ്പാർച്ചന നടക്കും. വൈകിട്ട് 3 മണിക്ക് ഞാറക്കൽ മാഞ്ഞൂരാൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന അനുസ്മരണ ചടങ്ങിൽ വെച്ചാണ് ടി ആർ ദേവന് ആദരവ് നൽകുന്നത്. ചടങ്ങിൽ വ്യാവസായിക വകുപ്പ് മന്ത്രി പി രാജീവ് മുഖ്യ അതിഥി ആകും. കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫേസ് ഫൗണ്ടേഷൻ ദിവസേന തെരുവിൽ അലയുന്ന നൂറുകണക്കിനാളുകളുടെ വിശപ്പ് അകറ്റാൻ സഹായിക്കുന്ന സ്ഥാപനമാണ്.
ആതുര സേവന രംഗത്തെ മികച്ച സേവനങ്ങളെ മാനിച്ചാണ് ടി.ആർ .ദേവന് ഈ അവാർഡ് നൽകുന്നത്. ഒപ്പം തന്നെ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച വ്യക്തികളെയും ആദരിക്കുന്നുണ്ട്.



