കിടങ്ങൂർ യൂത്ത്മൂവമെന്റ് നേതൃത്വത്തിൽ 200 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണവും ആദരിക്കലും കലാസന്ധ്യയും സംഘടിപ്പിച്ചു.

അങ്കമാലി: കിടങ്ങൂർ യൂത്ത് മൂവ്മെന്‍റിന്‍റ നേതൃത്വത്തിൽ 200 വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും കലാസന്ധ്യയും സംഘടിപ്പിച്ചു. പഠനോപകരണ വിതരണം തുറവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോയി സെബാസ്റ്റ്യനും കലാസന്ധ്യ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിരഞ്ജിമാരും ഉത്ഘാടനം നിര്‍വഹിച്ചു. യൂത്ത് മൂവ്മെമെൻ്റ് പ്രസിഡൻ്റ് മിജോ തച്ചില്‍ അദ്ധ്യക്ഷനായി, സെക്രട്ടറി ശ്യാം കിടങ്ങൂരാന്‍ സ്വഗതവും ട്രഷറര്‍ ടിന്‍സ് കെ ജോണി നന്ദിയും പറഞ്ഞു. 
റെവറന്‍ ഫാദര്‍ റെമി എബ്രഹാം,ഫാദര്‍ വര്‍ഗീസ് പാലാട്ടി,മെബര്‍ ശ്രീകാന്ത് എം.സ്,കെ.ആര്‍ രവി,ധന്യ സജി,കെ.കെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. സിബിന്‍ ജോയ്, ബിജീഷ് ബാബു, എല്‍ദോസ് പൗലോസ്, അക്ഷയ് റെജിലൻ, ജിജോ ജേക്കബ്, യദു സുധന്‍, നിക്സണ്‍ പൗലോസ്, പ്രദീഷ് പി.പി, അനു ഉർമ്മീസ്, ബേസിൽ പോൾ എന്നിവര്‍ നേതൃത്വം നല്‍കി.


Comment As:

Comment (0)