കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുപ്പത്തിമൂന്നാമത് സംസ്ഥാന സമ്മേളനം 25, 26, 27 തീയതികളിൽ കറുക്കുറ്റി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കും
അങ്കമാലി : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുപ്പത്തിമൂന്നാമത് സംസ്ഥാന സമ്മേളനം 25 , 26 , 27 തീയ്യതികളിൽ കറുക്കുറ്റി അഡ്ലക്സ് കൺവെൻഷൻ സെൻ്ററിൽ നടക്കും . 25 ന് രാവിലെ 10 ന് നടക്കുന്ന സംസ്ഥാന കമ്മിറ്റിയുടെ യാത്രയയപ്പ് സമ്മേളനം റവന്യുമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും . സംസ്ഥാന കമ്മിറ്റി പ്രസിഡൻ്റ് ആർ പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും . ബെന്നി ബെഹനാൻ. എം പി മുഖ്യ പ്രഭാഷണം നടത്തും .ആൻ്റണി രാജു എം എൽ എ , കൊച്ചി സിറ്റി പോലീസ് കമ്മീഷണറും ഐ ജിയുമായ കെ സേതുരാമൻ ,കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ട്രഷറർ , എ സുധീർഖാൻ. , കേരള പോലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് സി പി പ്രദീപ് കുമാർ , കേരള പോലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ സി ആർ ബിജു , കേരള പോലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ ട്രഷറർ കെ എസ് ഔസേഫ് , കെ പി രാജു , പി രമേശൻ തുടങ്ങിയവർ പ്രസംഗിക്കും . വൈകിട്ട് നാലിന് സംശുദ്ധ കേരളം സംശുദ്ധ പോലീസ് എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടക്കും . സഹകരണ മന്ത്രി വി എൻ വാസവൻ സെമിനാർ ഉദ്ഘാഘാടനം നടത്തും .ആർ പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും .വിജിലൻസ് ആൻ്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ മനോജ് എബ്രാഹം വിഷയം അവതരിപ്പിക്കും . അർ ശ്രീകണ്ഠൻ നായർ , അഡ്വക്കേറ്റ് വി പ്രമോദ് , നിലീന അത്തോളി , ജി പി അഭിജിത്ത് , സി ആർ ബിജു , കെ എസ് ഔസേഫ് തുടങ്ങിയവർ പ്രസംഗിക്കും . 26 ന് സംസ്ഥാന കമ്മിറ്റി ചർച്ചയും മറുപടിയും നടക്കും .27 ന് നടക്കുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും .ആർ പ്രശാന്ത് അദ്ധ്യക്ഷത വയ്ക്കും . ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാത്ഥിയായിരിക്കും .റോജി എം ജോൺ എം എൽ എ , സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഐ പി എസ് , എ ഡി ജി പി കെ പദ്മകുമാർ , എറണാകുളം റേഞ്ച് ഡി ഐ ജി ഡോക്ടർ എ ശ്രീനിവാസ് , ജില്ല പോലീസ് മേധാവി വിവേക് കുമാർ , വി സുഗതൻ , കെ പി പ്രവീൺ , സി ആർ ബിജു , കെ എസ് ഔസേഫ് , റ്റി എസ്.അനിൽകുമാർ , പി പി മഹേഷ് , ബെന്നി കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിക്കും . വൈകിട്ട് നാലിന് നടക്കുന്ന പൊതു സമ്മേളനം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും . ആർ പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും .കെ പദ്മകുമാർ ഐ പി എസ് ,എം ആർ അജിത് കുമാർ ഐ പി എസ് , വിവേക് കുമാർ ഐ പി എസ് , എസ് ആർ ഷിനോദാസ് , പ്രേംജി കെ നായർ , ജെ ഷാജിമോൻ തുടങ്ങിയവർ പ്രസംഗിക്കും



