ശബരിമല നട ഇടവമാസത്തിലെ പൂജകൾക്കായി ഇന്ന് തുറക്കും

തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ ആരംഭിക്കുക. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മേൽശാന്തി വി. ജയരാമൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിയിക്കും. ഇന്ന് വിശേഷാൽ പൂജകൾ ഉണ്ടായിരിക്കുന്നതല്ല.

ഇടവം ഒന്നായ മെയ് 15ന് പുലർച്ചെ നിർമ്മാല്യ ദർശനം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, പതിവ് അഭിഷേകവും, തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമവും നടക്കും. ഭക്തർക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്തും, സ്പോട്ട് ബുക്കിംഗിലൂടെയും ദർശനം നടത്താവുന്നതാണ്.

ഈ മാസം 19ന് രാത്രി 10 മണിക്കാണ് നട അടയ്ക്കുക. പ്രതിഷ്ഠാ പൂജകൾക്കായി മെയ് 29ന് വൈകിട്ട് നട വീണ്ടും തുറക്കും. മുപ്പതാം തീയതിയാണ് പ്രതിഷ്ഠാദിനം. കഴിഞ്ഞ മാസം മേടമാസ പൂജകൾക്കായി ശബരിമല നട തുറന്നിരുന്നു. നിരവധി ഭക്തരാണ് വിഷുവിനോട് അനുബന്ധിച്ച് ക്ഷേത്രദർശനം നടത്തിയത്


Comment As:

Comment (0)