സ്പിരിറ്റെത്തിച്ചു കൊടുത്ത ആൾ അറസ്റ്റിൽ
കൊച്ചി:എക്സെെസ് ക്രെെം ബ്രാഞ്ച് അന്വേഷിച്ചു വരുന്ന കുന്നംകുളം എക്സെെസ് റേഞ്ച് ഓഫീസിലെ അബ്കാരി സി ആര് 10/2023 നമ്പര്‍ സ്പിരിറ്റ് കേസില്‍ ഒരാള്‍ കൂടി പിടിയിലായി. Cകുന്നംകുളം റേഞ്ചിലെ ആറാം ഗ്രൂപ്പ് കള്ളുഷാപ്പുകളുടെ ലൈസൻസിയായ സുരേഷ് ബാബു എ.കെയുടെ വീടിന്റെ കാർ പോർച്ചിൽ നിന്നും 01.02.2023 തീയതിയിൽ 431 ലിറ്റർ സ്പിരിറ്റും, 380 ലിറ്റർ വ്യാജ കള്ളും കണ്ടുപിടിച്ച കേസില്‍ കൃത്യത്തിൽ ഉൾപ്പെട്ട സ്പിരിറ്റ് ലൈസൻസിയുടെ വീട്ടിലേക്ക് എത്തിച്ചു കൊടുത്ത തൃശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിൽ ആർത്താറ്റ് വില്ലേജ് ചെമ്മണ്ണൂർ ദേശത്ത് കല്ലായിൽ വീട്ടിൽ ഹരിദാസൻ മകൻ സാജൻ (49/2023) എന്നയാളെയാണ് എക്സെെസ് ക്രെെം ബ്രാഞ്ച് അസിസ്റ്റന്റ് എക്സെെസ് കമ്മീഷണര്‍ മജു റ്റി. എം ന്റെ നേതൃത്വത്തിലുളള
സംഘം അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫീസര്‍ സാലിഹ്.കെ, സിവില്‍ എക്സെെസ് ഓഫീസര്‍മാരായ ഷിജു.വി.ജി, വിജോ.പി.ജോർജ്, ശ്രീജിത്ത്, ജിഷ്ണു, ജിതീഷ് ബി, ഡ്രൈവർ ഷിജു ജോർജ് എന്നിവരുണ്ടായിരുന്നു. കുന്നംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ബഹുമാനപ്പെട്ട കുന്നംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഇനിയും അറസ്റ്റ് ഉണ്ടാകുന്നതാണ്.



