. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി കൊല്ലം ജില്ല ശിശുക്ഷേമ സമിതിക്ക് വാഹനം വാങ്ങി നൽകി.

ഇതോടെ കൊല്ലം ജില്ല ശിശുക്ഷേമ സമിതി ദീര്‍ഘകാലമായി നേരിട്ടിരുന്ന പ്രതിസന്ധിയ്ക്ക് പരിഹാരമായി. വാഹനം വാങ്ങി നല്‍കാന്‍ സഹായം അഭ്യര്‍ത്ഥിച്ചുള്ള സമിതി മുൻ സെക്രട്ടറി കെ ബാലൻ മാഷ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് കത്തെഴുതിയതിനെ തുടർന്നാണ് വാഹനമെത്തിയത്.കൊല്ലം ജില്ല ശിശുക്ഷേമ സമിതിയിലെ ശിശു പരിചരണ കേന്ദ്രത്തില്‍ നിലവില്‍ ഒരു മാസം മുതല്‍ 6 വയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് ഉള്ളത്.

സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസില്‍ നടന്ന ചടങ്ങില്‍ പുതിയ വാഹനത്തിന്‍റെ താക്കോലും രേഖകളും ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദൻ മന്ത്രി വീണ ജോര്‍ജ്ജിന് കൈമാറി.തുടര്‍ന്ന് മന്ത്രി വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിര്‍വ്വഹിച്ചു.


Comment As:

Comment (0)