തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടക പൂരങ്ങള്‍ എഴുന്നള്ളിക്കുന്ന ക്ഷേത്രങ്ങളിലും തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം നടക്കും.

തിരുവമ്പാടിയില്‍ രാവിലെ 11:30 നും 11.45 നും ഇടയിലാണ് കൊടിയേറ്റ് നടക്കുക. ശ്രീകോവിലില്‍ നിന്ന് പൂജിച്ച്‌ നല്‍കുന്ന കൊടിക്കൂറ ദേശക്കാര്‍ കൊടിയേറ്റും. പാറമേക്കാവില്‍ ദേശക്കാര്‍ ഉച്ചയ്ക്ക് 12ന് കൊടിയേറ്റും. ഈ മാസം 30 നാണ് പൂരം നടക്കുക.


Comment As:

Comment (0)