AKPA അങ്കമാലി മേഖല സമ്മേളനവും ഐഡി കാർഡ് വിതരണവും നടന്നു
559
AKPA അങ്കമാലി മേഖല സമ്മേളനവും ഐഡി കാർഡ് വിതരണവും നടത്തി. മേഖല പ്രസിഡന്റ് ഡേവിസ് പുല്ലൻ ആദ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് സജി മാർവ്വൽ യോഗം ഉത്ഘാടനം നിർവഹിച്ച് ഐഡി കാർഡ് വിതരണം നടത്തി. ജില്ലാ സെക്രട്ടറി രജീഷ് സംഘടന വിശദീകരണം നടത്തി. സംഘടന നേതൃത്വം നൽകുന്ന സ്വാന്ത്വനം പദ്ധതിയുടെ മെബർഷിപ്പ് ജില്ലാകമ്മറ്റിക്ക് നൽകി. ജില്ലയിൽ മികച്ച വിജയം നേടിയ മേഖല ക്രിക്കറ്റ് ടീം അംഗങ്ങളെ ജില്ല നിരീക്ഷകൻ ബാബു പുലിക്കോട്ടിൽ അവാർഡ് നൽകി അനുമോദിച്ചു. മേഖല ഭാരവാഹികളായ ജൈമോൻ. കെ. വി., ദിലീപ്. ടി.എസ്,സുഭാഷ്. എ. സ്., ഡെന്നി.ടി. ടി., സന്ദീപ് CS എന്നിവർ സംസാരിച്ചു.



