വാർഷിക പദ്ധതിയിൽ മാലിന്യ സംസ്കരണത്തിന് ഊന്നൽ നൽകണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്.
ശുചിത്വ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി പ്രത്യേക യോഗം
2023-24 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികളില്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണത്തിന് പ്രത്യേക ഊന്നല്‍ നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ശുചിത്വ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതിയുടെ പ്രത്യേക യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിതകര്‍മ്മസേനാംഗങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും അവര്‍ക്കാവശ്യമായ ബോധവത്കരണവും പരിശീലനവും ഉറപ്പാക്കണം. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കണം. ബയോബിന്നുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കൂടുതല്‍ വ്യാപിപ്പിക്കാമെന്നും യോഗം തീരുമാനിച്ചു.
ജില്ലാ റിസോഴ്സ് സെന്ററിലെ വിദഗ്ധരും നിര്‍ദേശങ്ങള്‍ പങ്കുവച്ചു. ഓരോ തദ്ദേശ സ്ഥാപനങ്ങളും മാലിന്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച ഡേറ്റ ബേസ് തയ്യാറാക്കണം.
മാലിന്യ സംസ്‌കരണത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിന് ജനങ്ങള്‍ക്കിടയില്‍ ഐ.ഇ.സി ക്യാംപയിന്‍ ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികള്‍ നടത്തണം. ജനപ്രതിനിധികള്‍ക്കും പരിശീലനം നല്‍കണം. ഖരമാലിന്യങ്ങള്‍ക്ക് പുറമെ ദ്രവമാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കേണ്ടതിന്റെ ആവശ്യകതയും വിദഗ്ധര്‍ വിശദീകരിച്ചു.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ. ഫാത്തിമ, ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ. കെ. തുളസി, അനിത ടീച്ചര്‍, ശാരദ മോഹന്‍, ഷൈമി വര്‍ഗീസ്, എ.എസ്. അനില്‍ കുമാര്‍, മനോജ് മൂത്തേടന്‍, സനിത റഹീം, ജമാല്‍ മണക്കാടന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



