പുഴയിൽ കുളിക്കുന്നതിനിടെയിൽവിദ്യാർത്ഥി മുങ്ങിമരിച്ചു.
405
വീടിനടുത്തെ പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു. ചെങ്ങമനാട് പാലപ്രശ്ശേരി കണ്ടകത്ത് വീട്ടിൽ മുഹമ്മദിന്‍റെയും, ആബിദയുടെയും മകൻ മുഹമ്മദ് ഹാലിക്കുസമാനാണ് ( 16 ) മരിച്ചത്. ചെങ്ങമനാട് ഗവ:ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. ഖബറടക്കം തിങ്കളാഴ്ച പാലപ്രശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.



