വി.എച്ച്.എസ് ഇ കൊല്ലം മേഖല വൊക്കേഷണൽ സ്കിൽ ഫെസ്റ്റ് 5, 6, തീയതികളിൽ കൊട്ടാരക്കരയിൽ നടത്തും
7
കൊല്ലം: തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഉൾപ്പെടുന്ന വി.എച്ച്.എസ്.ഇ. കൊല്ലം മേഖലവൊക്കേഷണൽ സ്കിൽ ഫെസ്റ്റ് 5, 6 തീയതികളിൽ കൊട്ടാരക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും. ജില്ലാ ശാസ്ത്രമേളയുടെ ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
92 സ്ക്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും. സ്കിൽ സെർവ് ഇന വേറ്റീവ്സ്കിൽ ക്രാഫ്റ്റ്, സ്പോട്ട് വിഭാഗങ്ങളിൽ 19 ഇനങ്ങളിൽ മത്സരങ്ങളുണ്ടാകും. തത്സമയ മൽസരത്തിലെ സംസ്ഥാന തല വിജയികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കും.
അദ്ധ്യാപക സംഘടനകൾകമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം നടന്നു വരുന്നതായി കൺവീനർ പി.ടി.ശ്രീകുമാർ അറിയിച്ചു. അന്വേഷണങ്ങൾക്ക്;
94472 36592 ( വാട്സാപ്പ്)



