ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ റസൂൽ പൂക്കുട്ടി;ജൂറിക്ക് ഇക്കാര്യത്തിൽ തെറ്റുപറ്റിയിട്ടുണ്ടെന്നു സൗണ്ട് ഡിസൈനർ
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ് പുരസ്കാരത്തെ ചൊല്ലി വിവാദം.സിങ്ക്സൗണ്ട് ചിത്രങ്ങൾക്ക് മാത്രമായുള്ള അവാർഡ്സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത ചിത്രത്തിനാണ് ലഭിച്ചതെന്നതാണ് ആക്ഷേപം. ഓസ്കർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടി ഇക്കാര്യം ഉന്നയിച്ച് ട്വീറ്റ് ചെയ്തിരുന്നു.
കന്നഡ ചിത്രമായ ഡൊല്ലുവിനാണ് ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ് പുരസ്കാരം ലഭിച്ചത്. ജോബിൻ ജയന്റെ പേരാണ് ജൂറി പ്രഖ്യാപിച്ചത്. പക്ഷേ ഈ ചിത്രം സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തതാണെന്ന് സിനിമയുടെ സൗണ്ട് ഡിസൈനറും സ്ഥിരീകരിച്ചു. ഇത് ഡബ്ബ് സിനിമയാണെന്ന് ഡോൾ സിനിമയുടെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ്ട്വിറ്റ് ചെയ്തു.
കന്നഡ ചിത്രമായ ഡൊല്ലുവിനാണ് ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ് പുരസ്കാരം ലഭിച്ചത്. ജോബിൻ ജയന്റെ പേരാണ് ജൂറി പ്രഖ്യാപിച്ചത്. പക്ഷേ ഈ ചിത്രം സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തതാണെന്ന് സിനിമയുടെ സൗണ്ട്ഡിസൈനറും സ്ഥിരീകരിച്ചു. ഇത് ഡബ്ബ് സിനിമയാണെന്ന് ഡോൾ സിനിമയുടെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസിറ്റ് ചെയ്തു.
ജൂറി സിനിമ കണ്ടിട്ടാണോ അവാർഡ് കൊടുത്തതെന്ന് അറിയില്ല. ഡബ്ബ് സിനിമയും സിങ്ക് സൗണ്ട് സിനിമയും തമ്മിലുള്ള വ്യത്യാസം അവർക്ക് കേട്ടിട്ട് മനസിലാവാത്തതാണോ എന്നും അറിയില്ല. ജൂറിക്ക് ഇക്കാര്യത്തിൽ തെറ്റുപറ്റിയിട്ടുണ്ടെന്നും നിതിൻ പറഞ്ഞു.



