Mission News
Mission News
Tuesday, 07 Mar 2023 00:00 am
Mission News

Mission News

നന്ദികേടിൻറെ ബലിയാടായി ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.  എബ്രഹാം മാണി വെട്ടിയാങ്കൽ 

നീണ്ട മുപ്പത്തിനാല് വർഷം തൻറെ യവ്വനമുൾപ്പെടെ ഒരു പുരുഷായുസിൻറെ നല്ലൊരു ശതമാനവും ഒരു സ്ഥാപനത്തെ കെട്ടിപ്പടുക്കുന്നതിന് ചോരയും നീരും കൊടുത്തു അധ്വാനിച്ചതിന് വന്ദ്യ വയോധികനായ ഒരു വൈദീകനു സി എം ഐ സഭ കൊടുത്ത അവഹേളനത്തിന് മികച്ച ഉദാഹരണമാണ് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ വി എം എബ്രഹാം മാണി വെട്ടിയാങ്കൽ . വെറും ഒരു സാധാരണ അധ്യാപകനായി തുടങ്ങി വൈസ് പ്രിൻസിപ്പൽ, പ്രൊ വൈസ് ചാൻസിലർ, വൈസ് ചാൻസിലർ തുടങ്ങി ക്രൈസ്റ്റ് യൂണിവേഴ്സിറ്റി എന്ന മഹാ പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിന് രാപകൽ അധ്വാനിക്കുന്നതിന് ഡോ വി എം അബ്രഹാം എന്നും മുൻപന്തിയിലായിരുന്നു. എന്നാൽ വൈസ് ചാൻസിലർ എന്ന നിലയിൽ തൻറെ കാലാവധി പൂർത്തിയാക്കാൻ വെറും ഒരു വർഷം കൂടി മാത്രം അവശേഷിക്കെ നന്ദികേടിൻറെ ഏറ്റവും മൂർത്തീഭാവം എന്ന നിലയിൽ അദ്ദേഹത്തോട് സ്ഥാനം ഒഴിഞ്ഞു പോകാൻ കർശന നിർദേശവുമായി അധികൃതർ സമ്മർദം ചെലുത്തുകയാണ്. ഇങ്ങനെ ഒഴിഞ്ഞു പോകാൻ നിർദേശിക്കുമ്പോൾ എന്തെങ്കിലും കാരണം ഉണ്ടാകണമല്ലോ. എന്നാൽ സാമ്പത്തിക പരമായോ അക്കാദമിക് പരമായോ മറ്റു ഏതെങ്കിലും തരത്തിലോ ഒരു കാരണവും ഇദ്ദേഹത്തിൻറെ മേൽ ഇല്ല എന്നതും ശ്രേധയേമാണ്. ഇങ്ങനെ ഏതെങ്കിലും ഒരു പ്രവർത്തി ചെയ്തതിൻറെ പേരിൽ എന്തെങ്കിലും കാരണം കാണിക്കൽ നോട്ടിസുകളോ, നിയമ നടപടികളോ, മറ്റെന്തെങ്കിലും നിലപാടുകളോ സ്വീകരിച്ചതായി അറിവില്ല. അധികാര മോഹത്തിന് വേണ്ടിയുള്ള വൈദികർക്കിടയിലെ വിഭാഗീയതയും വ്യക്തി വൈരാഗ്യവുമാണ് ഇതിനു പിന്നിലുള്ളത്. ഇതാണ് ബാംഗ്ലൂർ ക്രൈസ്റ്റ് ഡീംഡ് ടു ബി യൂണിവേസിറ്റി വൈസ് ചാൻസിലർ ഡോ വി എം അബ്രാഹത്തെ കാലാവധിക്കുമുമ്പേ പുറത്താക്കാൻ ശ്രമിക്കുന്നതിന് പിന്നിലുള്ളത്  എന്നുള്ള ആരോപണം ശക്തമാണ്. സി എം ഐ കോൺഗ്രിഗേഷൻറെ ഉടമസ്ഥതയിലുള്ള യൂണിവേഴ്സിറ്റിയിൽ 2019 മാർച്ച് ഒന്നിനാണ് നിലവിലെ വൈസ് ചാൻസിലർ ഡോ വി എം എബ്രഹാം ചുമതലയേറ്റത്. ഡീംഡ് ടു ബി സർവകലാശാലയുടെ യൂ ജി സി  നിയമപ്രകാരം വൈസ് ചാൻസിലറുടെ കാലാവധി അഞ്ചു വർഷമാണ്. കൂടാതെ വൈസ് ചാൻസിലറെ പുറത്താക്കുന്നതിന് സാമ്പത്തിക പരമായോ അക്കാദമിക്‌ പരമായോ മറ്റു ഒരു തരത്തിലുമുള്ള പിഴവുകൾക്കായി കാരണം കാണിക്കൽ നോട്ടീസുകൾ ഒന്നും ഇതുവരെ ഇദ്ദേഹത്തിന് നൽകിയിട്ടില്ല എന്നിരിക്കെയാണ്  നിർബന്ധിത രാജി ചാൻസിലർ ആവശ്യപ്പെട്ടിരിക്കുന്നത് വൈദീകർക്കിടയിലെ ഗ്രൂപ്പിസത്തിൻറെയും വ്യക്തി വൈരാഗ്യത്തിൻറെയും ആഴങ്ങളിലേക്ക് ഇതു വിരൽ ചൂണ്ടുന്നു. കൂടാതെ പുതിയ വൈസ് ചാൻസിലറെ നിയമിക്കുന്നതിന് ആവശ്യമായ പത്ര പരസ്യങ്ങളോ നോട്ടിഫിക്കേഷനുകളോ മറ്റും ഇതു വരെ പ്രസിദ്ധികരിച്ചിട്ടില്ല എന്നുള്ള കാര്യം ഓർമ്മപ്പെടുത്തി യൂ ജി സി  സെലക്ഷൻ കം സെർച്ച് കമ്മിറ്റി ഇവർക്ക് നോട്ടീസ്  നൽകി കഴിഞ്ഞു എന്നാണ് മനസിലാക്കുന്നത്. കൂടാതെ പുതുതായി നിയമിക്കാനായി യൂ ജി സി യിൽ സമർപ്പിച്ചിരിക്കുന്ന  വ്യക്തികൾക്ക്  ഗവേഷണപരമായും അധ്യാപന പരമായും ആവശ്യമായ യോഗ്യതകൾ ഇല്ല എന്നുള്ള ആരോപണം ശക്തമാണ് .കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ യോഗ്യത സംബന്ധിച്ചു ചാൻസിലറും വൈസ് ചാൻസിലറുമാരും തമ്മിലുള്ള പ്രശ്ങ്ങൾ നടക്കുന്നതിനിടയിലാണ് ഇത്തരമൊരു നീക്കം ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലും നടക്കുന്നത് എന്നത് ഖേദകരമാണ്. ഭരണപരമായ  അസന്തുലിതാവസ്ഥ വിദ്യാർത്ഥികളുടെ ഭാവിയെ തുലാസിലാക്കുമോ എന്നുള്ള സംശയത്തിൻറെ നിഴലിലാണ് മാതാപിതാക്കൾ. ഏതാണ്ട് ഇരുപത്തി രണ്ടായിരത്തിലധികം വിദ്യാർത്ഥികളിൽ  ഭുരിപഷവും  മലയാളികളായ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. 
പുതിയ വൈസ് ചാൻസിലറെ നിയമിക്കുന്നതിന് യൂ ജി സി യിൽ നൽകിയിരിക്കുന്ന പേരുകളിൽ മുൻപിൽ നിൽക്കുന്ന ക്യാൻഡിഡേറ്റ് ആയ ഡോ ജോസഫ് സി സി ക്ക് അക്കാദമിക് പരമായ യോഗ്യതകൾ ഇല്ല എന്ന ആരോപണം ശക്തമാണ് പ്രന്ത്രണ്ടു വർഷത്തെ പ്രീ യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ പദവി പ്രൊഫസർ പദവി യോഗ്യതയായി കണക്കാക്കണം എന്ന് കാണിച്ചാണ് പാനലിൽ യൂണിവേഴ്സിറ്റി അധികൃതർ ഇദ്ദേഹത്തിൻറെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. തങ്ങൾ പഠിച്ച സ്ഥാപനത്തിന് നിരവധി ആരോപണങ്ങൾ നേരിടുന്ന അയോഗ്യനായ ഒരാൾ വൈസ് ചാൻസിലർ പദവിയിൽ എത്തുന്നത് വഴി വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാകുമെന്ന് പൂർവ വിദ്യാർത്ഥി സംഘടന പ്രതിനിധികൾ പറയുന്നു.