Mission News
Mission News
Sunday, 05 Mar 2023 18:00 pm
Mission News

Mission News

രണ്ടാം വിവാഹം നടക്കണമെങ്കിൽ മന്ത്രവാദം ചെയ്‌താൽ മതിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ യുവതിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തത്.

ചതി മനസ്സിലാക്കിയ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് അറസ്റ്റ്. തൃശ്ശൂര്‍ പാവറട്ടി സ്വദേശി ഷാഹുല്‍ ഹമീദാണ് എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്.

മന്ത്രവാദം നടത്തിയ സ്വര്‍ണാഭരണം ധരിച്ചാല്‍ വിവാഹം നടക്കുമെന്ന് ഇയാൾ യുവതിയെ വിശ്വസിപ്പിച്ചു. പച്ചാളത്ത് താമസിച്ചിരുന്ന യുവതി ഇയാളിൽ പൂർണവിശ്വാസം അർപ്പിച്ചിരുന്നു. തുടർന്ന് മന്ത്രവാദത്തിനായി പലതവണകളായി 17 പവന്‍ സ്വര്‍ണവും എട്ട് ലക്ഷം രൂപയും യുവതി ഹമീദിന് നൽകി. എന്നാൽ, വിവാഹവും നടന്നില്ല, പണവും പോയി എന്ന അവസ്ഥയായപ്പോൾ ആണ് യുവതിക്ക് സംശയം തോന്നിയത്.

തുടർന്ന് പരാതി നൽകുകയായിരുന്നു. വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാന പരാതിയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

സമ്പൂർണ്ണ സാക്ഷരത എന്ന് പറയുന്ന കേരളത്തിൽ തന്നെയാണ് മന്ത്രവാദത്തിന്റെ പേരിലുള്ള ഇത്തരം തട്ടിപ്പുകൾ വീണ്ടും വീണ്ടും നടക്കുന്നത്.