Mission News
Mission News
Saturday, 04 Mar 2023 00:00 am
Mission News

Mission News


മലയാറ്റൂരിന് പുതിയൊരു കായിക അനുഭവം പകർന്നു നൽകിക്കൊണ്ട് മനപ്പാട്ടുചിറ വികസന സമിതി മലയാറ്റൂർ അടിവാരത്ത് മാരത്തോൺ സംഘടിപ്പിച്ചു .
ഇന്ത്യയുടെ വിനോദസഞ്ചാര ഭൂപടത്തിൽ ഏറ്റവും ശ്രദ്ധയാകർഷിക്കേണ്ടിയിരുന്ന മലയാറ്റൂരിന്റെയും 110 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കേരളത്തിലെ ഒരേയൊരു മനുഷ്യനിർമ്മിത തടാകമായ മണപ്പാട്ടു ചിറയുടേയും  പരിസരപ്രദേശങ്ങളുടെയും സമഗ്ര വികസനം എന്ന ലക്ഷ്യം മുൻനിർത്തി രൂപീകൃതമായിട്ടുള്ള മലയാറ്റൂർ മണപ്പാട്ട് ചിറവികസന സമിതി ഇതിനകം തന്നെ പ്രഭാത സവാരിയും ശുചീകരണ പ്രവർത്തനങ്ങളും ആഴ്ച തോറും നടത്തി ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു .മറ്റൊരു ശ്രദ്ധേയമായ കാര്യം മണപ്പാട്ട് ചിറയും പരിസരപ്രദേശങ്ങളും മാലിന്യമുക്തമാക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ മണപ്പാട്ട് ചിറയുടെ വിവിധ ഭാഗങ്ങളിലായി പത്തോളം ബോട്ടിൽ ബാങ്കുകൾ ഇതിനകം തന്നെ ഈ സമിതി മുൻകൈയെടുത്ത് സ്ഥാപിച്ചു കഴിഞ്ഞു.
  ഈ പരിപാടികളുടെ തുടർച്ചയെന്നോണം ഇന്ന് രാവിലെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തൃശൂർ ജില്ലയിൽ നിന്നും മറ്റും ആയി എത്തിച്ചേർന്ന നൂറോളം വരുന്ന കായിക താരങ്ങളെ അണിനിരത്തിക്കൊണ്ട് മാരത്തോൺ നടത്തുകയുണ്ടായി.
രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ യാതൊരുവിധത്തിലുള്ള ഫീസുകളും ഈടാക്കാതെയാണ് മുഴുവൻ താരങ്ങളെയും ഈ പരിപാടിയിൽ പങ്കെടുപ്പിച്ചത് എന്ന് സമിതി പ്രസിഡണ്ട് ശ്രീ മനോജ് നാൽപ്പാടൻ സെക്രട്ടറി ശ്രീ സാജു തറനിലം എന്നിവർ അറിയിച്ചു.മാത്രമല്ല ഇതിനായി മെഡിക്കൽ അസിസ്റ്റൻസ് ഉൾപ്പെടെ എല്ലാ വിധത്തിലുമുള്ള സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും സംഘാടകർ ഏർപ്പെടുത്തിയിരുന്നതായും . ഇവർ പറഞ്ഞു.
മാരത്തോണിന്റെ സുഗമമായ നടത്തിപ്പിനും വിജയത്തിനും ആയി വാർഡ് മെമ്പർ ബിൻസി ജോയ് രക്ഷാധികാരിയും ശ്രീജോസഫ് കാട പറമ്പൻ കൺവീനറും ശ്രീ റാഫേൽ ആറ്റുപുറം ചെയർമാനും ശ്രീ ദീപക് മലയാറ്റൂർ ശ്രീ അഖിൽ കുമാർ ശ്രീ പി എൻ ശ്രീജു മുണ്ടങ്ങാമറ്റം ,ശ്രീ ടി.എൽ പ്രദീപ് ശ്രീ കെ കെ വത്സൻ ശ്രീ സി ടി രതീഷ് മുതലായവർ നേതൃത്വം നൽകുന്ന 51 അംഗ സംഘാടകസമിതിയും രൂപീകരിച്ചിരുന്നു.
രാവിലെ 7 മണിക്ക് മലയാറ്റൂർ അടിവാരത്തു നിന്നും ആരംഭിച്ച മാരത്തോൺ ഉദ്ഘാടനം ചെയ്തത് ട്രാവൻകൂർ സിമൻറ് ലിമിറ്റഡിന്റെ ചെയർമാൻ ശ്രീ ബാബു ജോസഫ് ആണ് ഇൻറർനാഷണൽ വെറ്ററൻസ്ഗോൾഡ് മെഡൽ ജേതാവ് ശ്രീ സുകുമാരൻ കോടനാട് ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിക്ക് നാഷണൽ പോൾ വോൾട്ട് ചാമ്പ്യൻ ശ്രീ എം എ വർഗീസ് മുൻ സംസ്ഥാന വോളിബോൾ താരം ശ്രീ തങ്കച്ചൻ കുറിയേടം തുടങ്ങിയവർ ആശംസകൾ നേർന്നു.
 ചെസ്റ്റ് നമ്പർ 106 ധരിച്ച് ഓടിയ നീലീശ്വരത്തിന്റെ താരം ശ്രീ റിപ്റ്റോ ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോൾ ചാലക്കുടിയിൽ നിന്ന് എത്തിയ കിരൺ രണ്ടാം സമ്മാനത്തിന് അർഹനായി. മൂന്നാം സമ്മാനം നേടിയത് ആലുവയിൽ നിന്ന് എത്തിച്ചേർന്ന ശ്രീ അജിൻ ആണ് .വിജയികൾക്ക് ശ്രീ ബാബു ജോസഫ് ശ്രീ മനോജ് ആന്റണി പുത്തേൻ ശ്രീമതി പ്രീതി പ്രകാശ് പറക്കാട്ട് എന്നിവർ സമ്മാനദാനം നിർവഹിച്ചു .ഒന്നാം സമ്മാനമായി ട്രോഫിയും ക്യാഷ് അവാർഡും കൂടാതെ മൂന്നാർപറക്കാട്ട് നേച്ചർ റിസോർട്ടിൽ കപ്പിൾസിന് ഒരു  ദിവസത്തെ സൗജന്യ താമസവുമാണ്.രണ്ടും മൂന്നും വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും  കൂടാതെ പറക്കാട്ട് ജ്വല്ലേഴ്സിന്‍റെപ്രത്യേക ഉപഹാരങ്ങളും ഉണ്ടായിരുന്നു.സൂര്യ ഹോംസ്റ്റേ, വർണ്ണം സ്റ്റുഡിയോ റോമിൻസ് പാർക്ക് എന്നിവരുടെയെല്ലാം സജീവ സഹകരണം മാറത്തോണിന് ഉണ്ടായിരുന്നതായി ഭാരവാഹികൾ അറിയിച്ചു.

റിപ്പോട്ടർ : സാജു തറനിലം