Mission News
Mission News
Friday, 03 Mar 2023 18:00 pm
Mission News

Mission News

ന്യുമോണിയ ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെസിബിസി വൈസ് പ്രസിഡന്റായിരുന്നു. രൂപത അധ്യക്ഷനെന്ന നിലയില്‍ കൊല്ലം രൂപതയുടെ വളര്‍ച്ചയ്ക്കു മാത്രമല്ല, കൊല്ലം നഗരത്തിന്റെയും തീരദേശ മേഖലയുടെ സമഗ്രമായ പുരോഗതിക്ക് നിസ്തുലമായ സംഭാവന നല്‍കിയ വ്യക്തിത്വമായിരുന്നു ബിഷപ് ജോസഫ് ജി.ഫെര്‍ണാണ്ടസ്.
1925 സെപ്തംബര്‍ 16ന് കരുനാഗപ്പള്ളിയിലെ മരുത്തൂര്‍കുളങ്ങരയില്‍ ജനിച്ച ബിഷപ് ജോസഫ്, 1949 മാര്‍ച്ച് 19നാണ് പൗരോഹിത്യപട്ടം സ്വീകരിച്ചത്. 1978 മേയ് 14ന് ബിഷപ് ആയി അഭിഷിക്തനായി. 2001 ഒക്‌ടോബര്‍ 16ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
പള്ളികളില്‍ ക്രിസ്ത്യന്‍ കൂട്ടായ്മകള്‍ക്കും കുടുംബ യൂണിറ്റുകള്‍ക്കും രൂപം നല്‍കാന്‍ മുന്‍കൈയെടത്ത ബിഷപ് ജോസഫ് ഫെര്‍ണാണ്ടസ്, വത്തിക്കാന്റെ ആരോഗ്യപോഷണ സംഘടനയോടും ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്