Mission News
Mission News
Friday, 03 Mar 2023 18:00 pm
Mission News

Mission News

ഭർത്താവ് മരിച്ചതിനാൽ, ബാങ്ക്, ജോയന്റ് ലോക്കർ തുറക്കാൻ അനുവദിക്കുന്നില്ലെന്ന് കാണിച്ച് കൊല്ലം സ്വദേശിനി ലളിതാംബിക നൽകിയ ഹർജിയിലാണ് ഉത്തരവ്.

കഴിഞ്ഞ ജൂലൈ 31-നാണ് ശശിധരൻ മരിച്ചത്. ശശിധരന്റെയും ഹർജിക്കാരിയുടെയും പേരിൽ എസ്ബിഐ ചടയമംഗലം ബ്രാഞ്ചിലാണ് ലോക്കറുള്ളത്. ഭർത്താവിന്റെ മരണശേഷം ലോക്കർ തുറക്കാൻ ലളിതാംബിക ബാങ്കിലെത്തിയപ്പോഴാണ് അധികൃതർ തടസ്സം പറഞ്ഞത്. ലോക്കർ തുറക്കാൻ നിയമപരമായ അവകാശിയാണെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്നായിരുന്നു ബാങ്കിന്റെ ആവശ്യം. ഇതേത്തുടർന്നാണ് ലളിതാംബിക ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ രണ്ടുമക്കളും കേസിൽ കക്ഷികളായി.

നോമിനിയുടെ കാര്യത്തിൽ ബാധകമായ കാര്യങ്ങൾ രണ്ടുപേരുടെയും പേരിലെടുത്ത ലോക്കറിന്റെ കാര്യത്തിൽ ബാധകമല്ലെന്ന് കോടതി പറഞ്ഞു. ജോയന്റ് ലോക്കർ സ്വതന്ത്രമായി കൈകാര്യംചെയ്യുന്നതിന് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലെ വ്യവസ്ഥകളും തടസ്സമാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.