Mission News
Mission News
Thursday, 02 Mar 2023 00:00 am
Mission News

Mission News

 

ഇടുക്കി: മാങ്കുളം വലിയ പാറകുട്ടിയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ റിചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്. സ്കൂളിൽ നിന്നും മാങ്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിൽപ്പെട്ട വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. മൃതദേഹങ്ങൾ അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇടുക്കി മാങ്കുളം വലിയ പാറക്കുട്ടിയിൽ മുങ്ങി മരിച്ച മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്ക്കൂളിലെ വിദ്യാർത്ഥികളുടെ മൃതദേഹം നാളെ  (3/3/2023 വെള്ളി ) രാവിലെ 8 മണിക്ക് ജ്യോതിസ് സ്ക്കൂളിൽ പൊതുദർശനത്തിന് വയ്ക്കും.