Mission News
Mission News
Monday, 27 Feb 2023 18:00 pm
Mission News

Mission News

ഇരയുടെ കുടുംബം നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. തങ്ങളുടെ ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കുഴിയില്‍ നിന്നും തോണ്ടിയെടുത്ത് മൃതദേഹം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് സംശയിക്കുന്നതായിട്ടാണ് പരാതി.

പരാതിയുടെ അടിസ്ഥാനത്തില്‍ ശരീരം വീണ്ടും പോസ്റ്റുമാര്‍ട്ടം ചെയ്യുകയും പീഡനം നടന്നതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഫോറന്‍സിസ് പോസ്റ്റുമാര്‍ട്ടത്തിനായി രാജ്‌കോട്ടിലേക്ക് അയച്ചു കൊടുത്തിരുന്നു. ഫെബ്രുവരി 25 നായിരുന്നു കുഞ്ഞ് മരണമടഞ്ഞത്. തുടര്‍ന്ന് ആചാരപ്രകാരം കുട്ടികളുടെ സെമിത്തേരിയില്‍ അന്നു തന്നെ സംസ്‌ക്കരിക്കുകയും ചെയ്തിരുന്നു.

പിറ്റേദിവസം മൃതദേഹം അടക്കം ചെയ്ത സ്ഥലത്തെത്തിയ പിതാവ് കണ്ടത് കുഴിയില്‍ നിന്നു പുറത്തെടുത്ത മൃതദേഹമാണ്. കുഞ്ഞിന്റെ ശരീരത്തില്‍ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ ബന്ധുക്കള്‍ വിവരം പൊലീസിനെ അറിയിക്കുകയും പരാതി നല്‍കുകയുമായിരുന്നു. മൃതദേഹത്തെ അപമാനിക്കുന്നതിനെതിരേയുള്ള ഐപിസി 377 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.