Mission News
Mission News
Monday, 27 Feb 2023 00:00 am
Mission News

Mission News

 

മലയാറ്റൂർ:   മണപ്പാട്ട് ചിറ വികസന സമിതിയുടെ നേതൃത്വത്തിൽ ഒരു ദേശത്തെ ജനതയെ മാനസികവും ശാരീരികവുമായി കരുത്തുറ്റ വരാക്കുക എന്ന ലക്ഷ്യത്തോടെ മലയാറ്റൂർ മണപ്പാട്ട് ചിറയുടെ തീരത്ത് മിനി മാരത്തോൺ സംഘടിപ്പിക്കുന്നു.

    ഇന്ത്യയുടെ വിനോദസഞ്ചാര ഭൂപടത്തിൽ തന്നെ ഏറ്റവും ശ്രദ്ധയാകർഷിക്കേണ്ടിയിരുന്ന വിനോദസഞ്ചാര കേന്ദ്രമായ മണപ്പാട്ട് ചിറയുടെയും മലയാറ്റൂരിന്റെയും സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട്രൂപീകൃതമായിട്ടുള്ള മലയാറ്റൂർ മണപ്പാട്ട്ചിറ വികസന സമിതിയുടെ നേതൃത്വത്തിൽ 2023 മാർച്ച് നാലാം തീയതി ശനിയാഴ്ച രാവിലെ 7 മണിക്ക് മിനി മാരത്തോൺ മത്സരം സംഘടിപ്പിക്കുന്നു ഈ മാരത്തോൺ വമ്പിച്ച വിജയമാക്കി തീർക്കുവാൻ വാർഡ് മെമ്പർ ശ്രീമതി വിൻസി ജോയ് രക്ഷാധികാരിയും ശ്രീ റാഫേൽ ആറ്റുപുറം ചെയർമാനും ശ്രീജോസഫ് കാട പറമ്പൻ ജനറൽ കൺവീനറും ശ്രീ സി ടി രതീഷ് ട്രഷററും ആയി 51 അംഗ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു പരിപാടിയുടെ ഉദ്ഘാടനം ട്രാവൻകൂർ സിമൻറ് സ് ലിമിറ്റഡിന്റെ ചെയർമാൻ ശ്രീ ബാബു ജോസഫ് നിർവഹിക്കും മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്യുന്നത് ഇൻറർനാഷണൽ മെഡൽ ജേതാവായ ശ്രീ സുകുമാരൻ എ ഇ കോടനാട് ആണ് .ചടങ്ങിൽ ഡോക്ടർ വർഗീസ് മൂലൻമുഖ്യ പ്രഭാഷണം നടത്തും ആശംസകൾ നേർന്നുകൊണ്ട് നാഷണൽ വോൾവാൾട്ട് ചാമ്പ്യൻ ശ്രീ എം എ വർഗീസും സംസ്ഥാന വോളിബോൾ താരമായിരുന്ന ശ്രീ ശ്രീ തങ്കച്ചൻ കുറിയേടം തുടങ്ങിയവർ സംസാരിക്കുന്നു.

ഈ മിനി മരത്തോൺ പരിപാടിക്ക് യാതൊരുവിധത്തിലുള്ള രജിസ്ട്രേഷൻ ഫീസും ഉണ്ടായിരിക്കുന്നതല്ല എന്നും വിജയികൾക്ക് ട്രോഫികൾ സമ്മാനമായി നൽകുമെന്നും മണപ്പാട്ട് ചിറ വികസന സമിതി സെക്രട്ടറി ശ്രീ സാജു തറനിലം പ്രസിഡണ്ട് ശ്രീ മനോജ് നാൽപ്പാടൻ എന്നിവർ അറിയിച്ചു.

റിപ്പോർട്ടർ:   സാജു തറനിലം