Mission News
Mission News
Monday, 27 Feb 2023 00:00 am
Mission News

Mission News

 

ഏറ്റുമാനൂർ :         ഏറ്റുമാനൂർ ക്ഷേത്രഉത്സവം അട്ടിമറിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന  ക്ഷേത്രം ദേവസം ബോർഡ് 

ഏറ്റുമാനൂരിൽ തിരുവുത്സവത്തോടനുബന്ധിച്ച് ഓരോ ഭക്തർക്കും മനസ്സിന് ഏറെ വേദനയുളവാക്കുന്ന സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്

ഒടുവിലിതാ ശ്രീബലി പോലും വൈകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു

ആനകൾ എത്തിയില്ലത്രേ അതുകൊണ്ട് ഭഗവാന്റെ ആചാരങ്ങൾ സ്വന്തം നിലയിൽ മാറ്റുന്ന ബോർഡ് ആണ് ഏറ്റുമാനൂർ ഇപ്പോൾ ഉള്ളത് 

ആന വരാത്തതിന് ആരാണ് ഉത്തരവാദികൾ എന്ന ചോദ്യം ഉയർന്നു വന്നിട്ടുണ്ട്.

ബുക്കു ചെയ്ത ആനകൾ എന്തേ എത്താതിരുന്നത് എന്നും

ഏഴാനകൾ വേണ്ടിടത്ത് എന്തേ അഞ്ചാനകളായി ചുരുങ്ങിയത് എന്ന് ഭക്തർ ചോദിക്കുന്നു

ഏറ്റുമാനൂരിലെ തിരുവുത്സവം വെറും കുട്ടിക്കളിയല്ല 

ആചാരാനുഷ്ടാനങ്ങൾ അട്ടിമറിച്ചാൽ പ്രതികരിക്കേണ്ടിവരും

ഉത്തരവാദിത്തമുള്ളവർ കാര്യങ്ങൾ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പു വരുത്തണം

ലക്ഷങ്ങൾ ആനയുടെ പേരിൽ ഭക്തിരിൽ നിന്നും പിരിച്ച് എടുക്കുന്ന ദേവസം എന്തുകൊണ്ട് ആണ് ആനയെ എത്തിക്കാത്തത്

ഇതു ചോദിക്കുന്ന ആളുകളെ പോലീസിനെ വെച്ച് അകത്താക്കും എന്ന് ദേവസം നടത്തുന്ന ഭിക്ഷണിയും

കോടികൾ വരുമാനം ഉള്ള ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഒരു ഉത്സവം പോലും നേരെ നടത്താൻ സാധിക്കാത്ത ദേവസ്വം ബോർഡിന്റെ നെറികേട് ഭക്തർ തിരിച്ചു അറിഞ്ഞു   കഴിഞ്ഞു.