
ബാംഗ്ലൂർ : ക്രൈസ്റ്റ് ഡീംഡ് ട്ടോ ബി യൂണിവേസിറ്റി വൈസ് ചാൻസിലർ ഡോ വി എം അബ്രാഹത്തെ കാലാവധിക്കുമുമ്പേ പുറത്താക്കാൻ കടുത്ത നീക്കം. യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങൾ ഉർജ്ജസ്വലമായി നടക്കുന്നതിനിടയിൽ കാലാവധി കഴിയാൻ ഒരു വർഷം കൂടി അവശേഷിക്കുമ്പോളാണ് വൈദീകർക്കിടയിലെ സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള പിടിവലിയുടെയും വ്യക്തി വൈരാഗ്യത്തിൻറെയും ഭാഗമായി വൈസ് ചാൻസിലറെ പുറത്താക്കാൻ ശ്രമിക്കുന്നത് എന്നുള്ള ആരോപണം ശക്തമാണ്. സി എം ഐ കോൺഗ്രിഗേഷൻറെ ഉടമസ്ഥതയിലുള്ള യൂണിവേഴ്സിറ്റിയിൽ 2019 ലാണ് നിലവിലെ വൈസ് ചാൻസിലർ ഡോ വി എം എബ്രഹാം ചുമതലയേറ്റത്. ഡീംഡ് ടു ബി സർവകലാശാലയുടെ യൂ ജി സി നിയമപ്രകാരം വൈസ് ചാൻസിലറുടെ കാലാവധി അഞ്ചു വർഷമാണ്. കൂടാതെ വൈസ് ചാൻസിലറെ പുറത്താക്കുന്നതിന് സാമ്പത്തിക പരമായോ അക്കാദമിക് പരമായോ മറ്റു ഒരു തരത്തിലുമുള്ള പിഴവുകൾക്കായി കാരണം കാണിക്കൽ നോട്ടീസുകൾ ഒന്നും ഇതുവരെ ഇദ്ദേഹത്തിന് നൽകിയിട്ടില്ല എന്നിരിക്കെയാണ് നിർബന്ധിത രാജി ചാൻസിലർ ആവശ്യപ്പെട്ടിരിക്കുന്നത് വൈദീകർക്കിടയിലെ ഗ്രൂപ്പിസത്തിൻറെയും വ്യക്തി വൈരാഗ്യത്തിൻറെയും ആഴങ്ങളിലേക്ക് ഇതു വിരൽ ചൂണ്ടുന്നു. കൂടാതെ പുതിയ വൈസ് ചാൻസിലറെ നിയമിക്കുന്നതിന് ആവശ്യമായ പത്ര പരസ്യങ്ങളോ നോട്ടിഫിക്കേഷനുകളോ മറ്റും ഇതു വരെ പ്രസിദ്ധികരിച്ചിട്ടില്ല എന്നുള്ള കാര്യം ഓർമ്മപ്പെടുത്തി യൂ ജി സി സെലക്ഷൻ കം സെർച്ച് കമ്മിറ്റി ഇവർക്ക് നോട്ടീസ് നൽകി കഴിഞ്ഞു എന്നാണ് മനസിലാക്കുന്നത്. കൂടാതെ പുതുതായി നിയമിക്കാനായി യൂ ജി സി യിൽ സമർപ്പിച്ചിരിക്കുന്ന വ്യക്തികൾക്ക് ഗവേഷണപരമായും അധ്യാപന പരമായും ആവശ്യമായ യോഗ്യതകൾ ഇല്ല എന്നുള്ള ആരോപണം ശക്തമാണ് .കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ യോഗ്യത സംബന്ധിച്ചു ചാൻസിലറും വൈസ് ചാൻസിലറുമാരും തമ്മിലുള്ള പ്രശ്ങ്ങൾ നടക്കുന്നതിനിടയിലാണ് ഇത്തരമൊരു നീക്കം ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലും നടക്കുന്നത് എന്നത് ഖേദകരമാണ്. ഭരണപരമായ അസന്തുലിതാവസ്ഥ വിദ്യാർത്ഥികളുടെ ഭാവിയെ തുലാസിലാക്കുമോ എന്നുള്ള സംശയത്തിൻറെ നിഴലിലാണ് മാതാപിതാക്കൾ. ഏതാണ്ട് ഇരുപത്തി രണ്ടായിരത്തിലധികം വിദ്യാർത്ഥികളിൽ ഭുരിപഷവും മലയാളികളായ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.