
ഈ വര്‍ഷം 135 കോടി രൂപ മാറ്റി വെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടനാട് നിയോജക മണ്ഡലത്തില്‍ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് മുഖേന നിര്‍മ്മിക്കുന്ന കൈനകരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3,4 ലെ ബേക്കറി പാലം മുതല്‍ എല്‍സി ജെട്ടി വരെയുള്ള റോഡ് നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ച് ബേക്കറി ജങ്ഷന് സമീപം സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍.
കുട്ടനാട് കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കും. കുട്ടനാടിന്റെ കുടിവെള്ള പ്രശ്നത്തിന് ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ദേശീയപാതയുടെ വികസനം അരൂര്‍ മുതല്‍ ഓച്ചിറ വരെ വളരെ വേഗത്തില്‍ മുന്നേറുകയാണ്. 27 വര്‍ഷമായി ഭൂമിയേറ്റെടുക്കലില്‍ തട്ടി പ്രതിസന്ധിയിലായിരുന്ന ദേശീയപാതാ വികസനമാണ് ഇപ്പോള്‍ നടക്കുന്നത്. പതിനായിരം കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ കൊടുത്തതിലൂടെയാണ് ദേശീയപാത നിര്‍മ്മാണത്തിന് വഴിതെളിഞ്ഞത്. 750 കോടി രൂപ ചെലവഴിച്ച് എസി റോഡിന്റെ നവീകരണ പ്രവര്‍ത്തികള്‍ അതിവേഗം മുന്നോട്ടു പോവുകയാണ്. ജില്ലയില്‍ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കുട്ടനാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍പ്പെടുത്തി കുട്ടനാട്ടില്‍ 11 റോഡുകള്‍ക്ക് മാത്രം 7.76 കോടി രൂപയാണ് മാറ്റി വച്ചത്. ബേക്കറി പാലം മുതല്‍ എല്‍സി ജെട്ടി വരെയുള്ള കോണ്‍ക്രീറ്റ് റോഡ് രണ്ടു കോടി 38 ലക്ഷം രൂപ ചെലവഴിച്ച് 1747 മീറ്റര്‍ നീളത്തിലാണ് നിര്‍മ്മിക്കുന്നത്. 15 മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.