Mission News
Mission News
Friday, 17 Feb 2023 18:00 pm
Mission News

Mission News

പെൺകുട്ടികളുടെയും യുവതികളുടെയും ഇഷ്ട വാഹനമാണ് സ്‌കൂട്ടി. ഓഫീസിലും കോളജിലും ഷോപ്പിംഗിനുമൊക്കെ പോകാൻ ഏറ്റവും സൗകര്യപ്രദമായ വാഹനം. സ്‌കൂട്ടി സ്വന്തമാക്കുക എന്നത് പല പെൺകുട്ടികളുടെയും സ്വപ്‌നമാണ്. ഇഷ്ട വാഹനത്തിന് നമുക്കിഷ്ടപ്പെട്ട നമ്പര്‍ കൂടി ലഭിക്കുകയാണെങ്കില്‍ അതിലും വലിയ സന്തോഷം മറ്റൊന്നുണ്ടാകില്ല. എന്നാല്‍ സ്‌കൂട്ടിക്ക് ഇഷ്ടനമ്പര്‍ ലഭിക്കാനായി 1.12 കോടി രൂപ മുടക്കേണ്ടി വരുന്ന അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ച് നോക്കൂ.

ഹിമാചല്‍ പ്രദേശ് രജിസ്ട്രേഷനിലുള്ള സ്‌കൂട്ടിക്ക് ഫാന്‍സി നമ്പരായ HP 99- 9999 ലഭിക്കുന്നതിനായി ലേലം വിളിച്ചത് 1.12 കോടി വരെയാണ്. സ്‌കൂട്ടിയുടെ വില 70,000 മുതല്‍ 1,80,000 വരെയാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിനായി ആയിരം രൂപ അടച്ച് 26 പേരാണ് ലേലത്തില്‍ പങ്കെടുത്തത്.

ഓണ്‍ലൈന്‍ മുഖാന്തരം ചെറിയ തുകയില്‍ വിളിച്ചുതുടങ്ങിയ ലേലം വിളി 1.12 കോടി രൂപവരെ ഉയര്‍ന്നു. എന്നാല്‍ ആരാണ് ഇത്രയധികം തുകമുടക്കി ലേലത്തില്‍ പങ്കെടുത്തതെന്ന് അറിയില്ല. അയാള്‍ പണം നിക്ഷേപിച്ചില്ലെങ്കില്‍ ലേലം രണ്ടാമത്തെയാള്‍ക്ക് പോകും. ലേലപ്പണം നിക്ഷേപിച്ചില്ലെങ്കില്‍ ഇയാള്‍ക്കെതിരെ പിഴ ചുമത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.