Mission News
Mission News
Monday, 13 Feb 2023 18:00 pm
Mission News

Mission News


 കറുകുറ്റി: സുരക്ഷയുടെ പേരിൽ പൊതുജനങ്ങളുടെ യാത്ര സൗകര്യങ്ങൾ എല്ലാം റദ്ദാക്കി മരുന്നു വാങ്ങിക്കുവാനും ആശുപത്രിയിൽ പോകുന്നവരെയും വരെ പോലീസിനെ അണിനിരത്തി വിരട്ടി ഓടിക്കുകയാണെന്നും മുഖ്യമന്ത്രി യാത്ര ചെയ്യുന്നത് തമ്പുരാനെ പോലെയാണെന്നും സാധാരണക്കാരായ ജനങ്ങൾ യാത്ര ചെയ്യുന്ന റോഡിന് ഇനി പിണറായി തമ്പുരാൻ എഴുന്നള്ളുന്ന രാജകീയ പാത എന്ന് പേരു മാറ്റി ബോർഡ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് കറുകുറ്റി മണ്ഡലം കമ്മിറ്റി.
പ്രതിഷേധ പരിപാടി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സിപി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് കറുകുറ്റി മണ്ഡലം പ്രസിഡന്റ് ആന്റണി പാലാട്ടി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ പി പോളി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ആന്റണി തോമസ്,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു തെക്കേക്കര, ഡൈമീസ് ഡേവിസ്, ജോയ് സി,എ ജിജോ മണിയൻകുഴി, നിതിൻ ജോണി, അനുജ സുന്ദരൻ, ജയ്സൺ മഞ്ഞളി, ജോഫിൻ ഡൊമിനിക്ക്, ഡൈസൻ കോയിക്കര,ശ്രീവത്സൻ വെളിയമത്ത്,ജോസഫ് കാച്ചപ്പിള്ളി, ബേബി പോൾ ഇഞ്ചക്കൽ എന്നിവർ പങ്കെടുത്തു