Mission News
Mission News
Sunday, 12 Feb 2023 18:00 pm
Mission News

Mission News

കടകളില്‍ സാധനം വാങ്ങുമ്പോള്‍ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതില്ലെന്നു കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ന്യായമായ കാരണം വ്യക്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കടകളില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു. 

ഡല്‍ഹി വിമാനത്താവളത്തിനുള്ളിലെ കടയില്‍നിന്നു ച്യൂയിങ് ഗം വാങ്ങിയപ്പോള്‍ കടക്കാരന്‍ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടതു സംബന്ധിച്ചു പൊതുജനാരോഗ്യ ആക്ടിവിസ്റ്റ് ദിനേശ് എസ് ഠാക്കൂറിന്റെ ട്വീറ്റിനായിരുന്നു മന്ത്രിയുടെ മറുപടി. ച്യൂയിങ് ഗം വാങ്ങുന്നതിന് എന്തിനാണ് മൊബൈല്‍ നമ്പര്‍ എന്ന് ചോദിച്ചപ്പോള്‍ സുരക്ഷാ കാരണങ്ങളാല്‍ മൊബൈല്‍ നമ്പര്‍ വേണമെന്നായിരുന്നു കടയുടെ മാനേജര്‍ ദിനേശിനോടു പറഞ്ഞത്. തുടര്‍ന്ന് ച്യൂയിങ് ഗം വാങ്ങാതെ കടയില്‍നിന്നിറങ്ങിയെന്നായിരുന്നു ട്വീറ്റ്. ബില്ലിങ് സമയത്തു വ്യാപാരസ്ഥാപനങ്ങള്‍ അനാവശ്യമായി മൊബൈല്‍ നമ്പര്‍ വാങ്ങുന്നതിനെക്കുറിച്ചു പരാതികള്‍ ഉയരുന്നതിനിടെയാണു മന്ത്രിയുടെ പ്രതികരണം.

കാരണം വ്യക്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കടകളില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം.ഡിജിറ്റല്‍ വ്യക്തിവിവര സുരക്ഷാ ബില്‍ നിയമമാകുന്നതോടെ വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം അവസാനിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.