
കറുകുറ്റി : പൊതുജനങ്ങളുടെ മേൽ ബജറ്റ് പ്രഖ്യാപനത്തിലൂടെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന അമിത നികുതിഭാരം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് കറുകുറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. സാധാരണക്കാരായ ജനങ്ങൾക്ക് കേരളത്തിൽ ജീവിക്കുവാൻ സാധിക്കാത്ത അവസ്ഥയിലേക്ക് പിണറായി സർക്കാർ എത്തിച്ചിരിക്കുകയാണ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. പ്രതിഷേധ പരിപാടി നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആന്റണി തോമസ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റണി പാലാട്ടി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിപി സെബാസ്റ്റ്യൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മാരായ കെ പി പോളി കെ പി അയ്യപ്പൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിമാരായ ഡോൺ പടുവൻ, ഡൈമീസ് ഡെവീസ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി തെക്കേക്കര, ആന്റിഷ് കുളങ്ങര, ജിജോ മണിയൻ കുഴി, ജോയ് സിഎ, ജോസഫ് കാച്ചപ്പള്ളി,ഡൈസൻ കോയിക്കര,ജോജു,നിതിൻ ജോണി, ജോപ്പോൾ ജോസ്, മാർട്ടിൻ തുടങ്ങിയവർ പങ്കെടുത്തു