
ചീഫ് ജസ്റ്റിസിന്‍റെ മകളുടെ വിവാഹത്തിന് ക്ഷണിക്കാനാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വാർത്താക്കുറിപ്പിൽ വിശദീകരണമുണ്ട്.
അതേസമയം ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ പണം വാങ്ങിയ കേസിൽ അഭിഭാഷകൻ സൈബി ജോസ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കേസിലെ തുടർനടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് അഭിഭാഷകന്റെ ആവശ്യം. ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും. ഡി.ജി.പി അനുമതി നൽകിയതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് സൈബിക്കെതിരെ കേസെടുത്തത്.